അനിമൽ ഇസ്ലാം മതത്തെ പരിഹസിച്ചോ..; മറുപടിയുമായി പ്രണയ് റെഡ്ഡി വേങ്ക..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അനിമൽ ഇസ്ലാം മതത്തെ പരിഹസിച്ചോ..; മറുപടിയുമായി പ്രണയ് റെഡ്ഡി വേങ്ക..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 05:20 pm IST
Facebook
Twitter
WhatsAppTelegram

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വേങ്ക സംവിധാനം ചെയ്ത സിനിമയാണ് അനിമൽ. ഡിസംബർ ഒന്നിനാണ് സിനിമ റിലീസ് ചെയ്തത്. 100 കോടി മുതൽമുടക്കിൽ ഒരുക്കിയ സിനിമ 25 ദിവസങ്ങൾ കൊണ്ട് 865 കോടി രൂപയാണ് തീയറ്ററുകളിൽ നിന്നും കളക്ട് ചെയ്തത്. രൺബീർ കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് അനിമൽ.

റിലീസിന് മുമ്പ് തന്നെ അനിമലിലെ രംഗങ്ങൾ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. പുരുഷപക്ഷ കഥയാണ് ചിത്രം പറയുന്നതെന്നും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ചിത്രത്തിലുണ്ടെന്നുമായിരുന്നു വിമർശനങ്ങൾ. പല വനിതാ ആക്ടിവിസ്റ്റുകളും ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി സംവിധായകൻ സന്ദീപ് റെഡ്ഡി വേങ്ക തന്നെ പല അഭിമുഖങ്ങളിലായി നൽകിയിരുന്നു. ഇതിൽ ചിലത് വിവാദമാകുകയും ചെയ്തു.

ഇത്തരത്തിൽ ഉയർന്ന മറ്റൊരു വിവാദത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ സഹ നിർമ്മാതാവും സംവിധായകന്റെ സഹോദരനുമായ പ്രണയ് റെഡ്ഡി വേങ്ക. ചിത്രത്തിലെ ബോബി ഡിയോൾ അവതരിപ്പിക്കുന്ന അബ്രാർ മൂന്ന് വിവാഹം കഴിക്കുന്നതും അത് ആഘോഷിക്കുന്നതുമായ രംഗങ്ങൾ മുസ്ലീം വിഭാഗത്തെ പരിഹസിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നാണ് ഉയർന്ന ആരോപണം. എന്നാൽ ഇത് തള്ളിക്കളയുകയാണ് പ്രണയ്.

8 കുട്ടികളുള്ള മനുഷ്യൻ തന്റെ മൂന്നാം വിവാഹം ആഘോഷിക്കുന്ന സീൻ ആഘോഷിക്കുന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ രംഗം ഒരു പ്രത്യേക വിഭാഗത്തെ പരിഹസിക്കുന്നതായി ചിലർ വിമർശിച്ചു. എന്നാൽ അത്തരത്തിൽ സിനിമയിലെ രംഗങ്ങളെ വിലയിരുത്താൻ സാധിക്കില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇറങ്ങുന്ന സിനിമകളിലെ വില്ലൻ കഥാപാത്രങ്ങൾ തിലകം ധരിക്കുന്നുണ്ട്. അതിനെയും ഇത്തരത്തിൽ മത അധിക്ഷേപമായി കാണേണ്ടേ…  ഒരു അഭിമുഖത്തിൽ പ്രണയ് പറഞ്ഞു.

In Bobby song, we showed him celebrating 3rd marriage with 8 kids & 2 wives. Someone complained that we are not showing one community properly. But, no one complained, when many films showed Villain wearing Tilak in last 20-30 years — Pranay Reddy Vanga, Producer of film Animal. pic.twitter.com/NsOdu6XyNW

— Anshul Saxena (@AskAnshul) December 25, 2023

സന്ദീപ് വേങ്ക റെഡ്ഡിയുടെ മൂന്നാമത്തെ സിനിമയും രണ്ടാമത്തെ ഹിന്ദി സിനിമയുമാണ് അനിമൽ. 2017 ൽ തെലുങ്കിൽ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കിയ അർജ്ജുൻ റെഡ്ഡി വൻ വിജയമാണ് നേടിയത്. അർജ്ജുൻ റെഡ്ഡിയിടെ ഹിന്ദി റീമേക്ക് കബീർ സിംഗും ബോക്‌സോഫീസ് വൻ ഹിറ്റായിരുന്നു.

 

 

Tags: animalRanbir KapoorSUBAnimal Movie
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies