എറണാകുളം: മഹാത്മാഗാന്ധിയെ എസ്എഫ്‌ഐ പ്രവർത്തകൻ അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി എസ്എഫ്‌ഐ. അതിൽ നാസറിനെ ഒരുമാസം മുമ്പേ ചുമതലയിൽ നിന്ന് പുറത്താക്കിയെന്നാണ് എസ്എഫ്‌ഐ നേതൃത്വം അറിയിച്ചിരിക്കുന്നത്.
ആലുവ ഏരിയാ കമ്മിറ്റി അംഗവും ചൂണ്ടി ഭാരത് മാതാ ലോ കോളേജ് യൂണിയൻ ഭാരവാഹിയുമായ അതിൽ നാസറിനെ യൂണിറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒരു മാസം മുമ്പ് പുറത്താക്കിയെന്നാണ് ആലുവ ഏരിയ കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പുറത്താക്കിയതിന്റെ കാരണം ഇതുവരെയും എസ്എഫ്‌ഐ പ്രദേശിക നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് കോളേജിലെ ഗാന്ധി പ്രതിമയിൽ അതിൽ നാസർ കണ്ണട വച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഫോട്ടോ എടുക്കുമ്പോൾ ഗാന്ധിജി എന്തായാലും മരിച്ചതല്ലേ എന്ന് അതിൽ പറയുന്നതും കേൾക്കാം. ഇതിനെതിരെ എബിവിപി പരാതി നൽകുകയും ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.















