ചെന്നൈ: നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ വൈകിട്ടാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്താതിനാൽ വിജയകാന്ത് ഇന്നുതന്നെ വീട്ടിലേക്ക് മടങ്ങിയേക്കും.
രോഗങ്ങളെ തുടർന്ന് ഏറെനാളായി അഭിനയരംഗത്ത് നിന്നും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും അദ്ദേഹം വിട്ടു നിൽക്കുകയായിരുന്നു. ഇതിനിടെയാണ് രോഗം മൂർച്ഛിച്ചത്. കഴിഞ്ഞ മാസം 18-ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് നടനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില വഷളാണെന്നുള്ള തരത്തിൽ വാർത്തകൾ വന്നെങ്കിലും കുടുംബം ഇത് നിഷേധിച്ചിരുന്നു.