രാജ്യം സൈന്യത്തിന്റെ ധീരതയിൽ വിശ്വാസം അർപ്പിക്കുന്നു, ഭീകരവാദം ഉന്മൂലനം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും: രാജ്‌നാഥ് സിംഗ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം സൈന്യത്തിന്റെ ധീരതയിൽ വിശ്വാസം അർപ്പിക്കുന്നു, ഭീകരവാദം ഉന്മൂലനം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും: രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 06:18 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: രജൗരിയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം നടന്ന പ്രദേശം കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സന്ദർശിച്ചു. ഭീകരരെ പ്രദേശത്ത് നിന്ന് തുടച്ച് നീക്കാൻ സൈന്യത്തിന് കഴിയുമെന്നും ഓരോ സൈനികന്റെ ജീവനും രാജ്യത്തിന് വിലപ്പെട്ടതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളും കേന്ദ്രമന്ത്രി അവലോകനം ചെയ്തു. ജമ്മുവിലെത്തിയ അദ്ദേഹം കരസേനാ മേധാവി മനോജ് പാണ്ഡെയ്‌ക്കൊപ്പമാണ് പ്രദേശം സന്ദർശിച്ചത്.

നിങ്ങളുടെ ധീരതയിലും മനഃസ്ഥിതിയിലും ഞാനും രാജ്യവും വിശ്വസിക്കുന്നുണ്ട്. ജമ്മു കശ്മീരിൽ നിന്ന് ഭീകരവാദം തുടച്ചു നീക്കേണ്ടത് നമ്മൾ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇതിനായി നിങ്ങൾ ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. നിങ്ങൾക്ക് ഭീകരവാദം ഇല്ലാത്താകാൻ കഴിയുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. പരിക്കേറ്റ സൈനികർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. ഓരോ സൈനികരുടെയും ജീവൻ രാജ്യത്തിന് പ്രധാനമാണ്. അതിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉറപ്പുവരുത്തിയിട്ടുണ്ട്. -സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്‌നാഥ് സിംഗ് പറഞ്ഞു.

രജൗരിയിലെ സുരൻകോട്ട് മേഖലയിൽ ഡികെജി എന്നറിയപ്പെടുന്ന ദേരാ കി ഗലിയിൽ വച്ചാണ് സൈനികർ സഞ്ചരിച്ച ട്രക്കും ഒരു ജീപ്പും അക്രമിക്കപ്പെട്ടത്. സൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ ഒളിഞ്ഞിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് ഭീകരർ വീരമൃത്യു വരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രപ്രതിരോധ മന്ത്രി രജൗരി സന്ദർശിച്ചത്.

പാകിസ്താനിൽ നിന്നുള്ള ഭീകര പ്രവർത്തനങ്ങൾ തടയുന്നതിനായി രജൗരി- പൂഞ്ച് മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ കരസേന നടപടികൾ ആരംഭിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച പഞ്ചാത്തലത്തിലാണ് കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. കശ്മീർ പോലീസും രഹസ്യാന്വേഷണ വിഭാഗവും സൈന്യവും സംയുക്തമായാണ് ഭീകരരെ കണ്ടെത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.

 

 

Tags: rajnath singhrajouri attackINTERACTS WITH TROOPS
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies