ന്യൂഡൽഹി: വിമാനയാത്രികരുടെ ക്ലേശം പരിഹരിക്കാൻ പുത്തൻമാർഗ്ഗവുമായി എയർ ഇന്ത്യ. മൂടൽമഞ്ഞ് കാരണം ഡൽഹി ഐജിഐ വിമാനത്താവളത്തിൽ നിന്നുള്ള യാത്രികരുടെ വിമാനം വൈകിയാൽ അവർക്ക് ടിക്കറ്റ് റദ്ദാക്കുകയോ യാത്രാസമയത്തിൽ പുനഃക്രമീകരണം നടത്തുകയോ ചെയ്യാം. ഇതിന് അധിക ചാർജ്ജ് ഈടാക്കില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ശൈത്യകാലത്തിന്റെ പശ്ചാത്തലത്തിൽ നൂറോളം വിമാനസർവ്വീസുകൾ വൈകിയ സാഹചര്യത്തിലാണ് വിമാന കമ്പനിയുടെ നടപടി.