സെഞ്ചൂറിയൻ: ജോസ് ബട്ലറെ പുറത്താക്കാൻ ഐപിഎല്ലിൽ മങ്കാദിംഗ് നടത്തിയതിന്റെ പേരിൽ വിവാദത്തിലായ ഇന്ത്യൻ താരമാണ് അശ്വിൻ. എന്നാൽ താൻ നിയമാവലിയിൽ ഇല്ലാത്ത ഒരു കാര്യവും ചെയ്തില്ലെന്ന് തറപ്പിച്ച് പറഞ്ഞ് വിവാദങ്ങളെ ബൗണ്ടറി കടത്തി. അതിൽ ചൂടേറിയ ചർച്ചകളും നടന്നു. വീണ്ടും അശ്വിൻ വാർത്തകളിൽ നിറയുകയാണ് അതേ മങ്കാദിംഗിന്റെ പേരിൽ. പക്ഷേ ഇവിടെ ആരെയും പുറത്താക്കിയില്ല. പകരം മുന്നറിയിപ്പ് നൽകുകയായിരുന്നു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു സംഭവം. അശ്വിൻ പന്തെറിയാനുള്ള ബൗളിംഗ് ആക്ഷൻ തുടുങ്ങിയപ്പോൾ തന്നെ നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന് ജാൻസൻ ക്രീസ് വീട്ടിറങ്ങിയതോടെയാണ് അശ്വിൻ താക്കീത് ചെയ്തത്.
84 റൺസുമായി പുറത്താകാതെ നിന്ന ജാൻസൻ ടീമിന് വലിയൊരു സംഭാവനയും നൽകിയിരുന്നു.ജാൻസൻ 25 റൺസിൽ നിൽക്കെ അശ്വിന്റെ പന്തിൽ നൽകിയ ക്യാച്ച് വിക്കറ്റിന് പിന്നിൽ രാഹുൽ കൈവിട്ടിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് 408 റൺസിൽ അവസാനിച്ചിരുന്നു. 163 റൺസിന്റെ ലീഡ് നേടാനും അവർക്കായി.
A warning by Ashwin as Jansen trying to back too much. 😂#SAvIND #TheCricketTV pic.twitter.com/PGZXjt2Yzs
— The Cricket TV (@thecrickettvX) December 28, 2023
“>