അയോദ്ധ്യയിൽ വികസനത്തിന്റെ ഒരു പുതുയുഗത്തിന് പ്രധാനമന്ത്രി തുടക്കമിടും; മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത് യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിൽ വികസനത്തിന്റെ ഒരു പുതുയുഗത്തിന് പ്രധാനമന്ത്രി തുടക്കമിടും; മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 10:12 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയോദ്ധ്യ സന്ദർശനം അവിസ്മരണീയമാക്കി തീർക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് സഹപ്രവർത്തകർക്ക് നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിമാരായ സൂര്യപ്രതാപ് ഷാഹി, ദയാശങ്കർ സിംഗ്, അയോദ്ധ്യാ മേയർ, കൂടാതെ മറ്റ് ഭരണ നേതാക്കൾക്കുമൊപ്പം നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരിപാടിയുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത ശേഷം അദ്ദേഹം ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

2023 ന്റെ അവസാനഘട്ടത്തിൽ പുണ്യ നഗരമായ അയോദ്ധ്യയിൽ വികസനത്തിന്റെ ഒരു പുതുയുഗത്തിന് പ്രധാനമന്ത്രി തുടക്കമിടും. പ്രധാനമന്ത്രിയെ വരവേൽക്കാനായി അയോദ്ധ്യാ നിവാസികൾ തയ്യാറായിക്കഴിഞ്ഞു. പരിപാടിയുടെ ഭാഗമായി റോഡ് ഷോ പൊതുജനങ്ങൾക്ക് വേണ്ടിയാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ജനവികാരം മാനിച്ചുകൊണ്ടായിരിക്കണം പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും യോഗി വ്യക്തമാക്കി.

പ്രധാനമന്ത്രി നടത്തുന്ന റോഡ് ഷോയ്‌ക്കായി നിശ്ചയിച്ചിരിക്കുന്ന പാതയിലെ സുരക്ഷാ പ്രവർത്തനങ്ങളും മികച്ചതാക്കണം. ഒരുക്കങ്ങളുടെ ഭാഗമായി സ്ഥലത്തെ ആശ്രമങ്ങളും ക്ഷേത്രങ്ങളും ഭംഗിയായി അലങ്കരിക്കണം. സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ പരിപാടികളും ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അമൃത് ഭാരത് ട്രെയിൻ ഫ്ളാഗോഫ് ചെയ്ത ശേഷമായിരിക്കും പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യുക. ജില്ലയിലെയും സമീപ ജില്ലകളിലെയും 1.5 മുതൽ 2 ലക്ഷം വരെ ജനങ്ങൾ പൊതുയോഗത്തിൽ പങ്കെടുക്കും. ഇതിനായി അയോദ്ധ്യയെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട എല്ലാ റോഡുകളിലും പാർക്കിംഗ് സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. പരിപാടി നടക്കുന്ന സ്ഥലത്ത് മികച്ച സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം. സുരക്ഷയ്‌ക്കായി വ്യോമ നിരീക്ഷണവും മഫ്തി പോലീസിനെയും വിന്യസിപ്പിക്കണം. കൂടാതെ ലഖ്‌നൗ-ഗോരഖ്പൂർ റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാകരുതെന്നും അധികാരികളോട് അദ്ദേഹം നിർദ്ദേശിച്ചു.

Tags: ayodhyayogi adithya nathUTHARPRADESH
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies