പട്ന: വിമാനം കൊണ്ടുപോകുന്നതിനിടെ പാലത്തിനടിയിൽ കുടുങ്ങി. ബിഹാറിലെ മോത്തിഹാരിയിലാണ് വിമാനം ട്രാൻസ്പോർട്ട് ചെയ്യുന്നതിനിടെ പിപ്രകോത്തി പാലത്തിനടിയിൽ കുടുങ്ങിയത്. വിമാനം മുംബൈയിൽ നിന്ന് അസമിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുടുങ്ങിയത്.
വിമാനം കുടുങ്ങിയതോടെ പ്രദേശത്ത് ഏറെ നേരം ഗതാഗത തടസമുണ്ടായി. ട്രക്ക് ഡ്രൈവർമാരുടെയും നാട്ടുകാരുടെയും നീണ്ട പരിശ്രമത്തിനൊടുവിലാണ് വിമാനം മാറ്റിയത്.
കഴിഞ്ഞ വർഷം നവംബറിൽ ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലും സമാന സംഭവമുണ്ടായിരുന്നു. വിമാനം മുംബൈയിൽ നിന്ന് അസമിലേക്ക് കൊണ്ടുപോവുകയായിരുന്നു.















