ലക്നൗ: അയോദ്ധ്യാ സന്ദർശനത്തിനിടെ കുട്ടികളോടൊപ്പം സെൽഫിയെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി കുട്ടികളോട് സംസാരിക്കുകയും അവർക്ക് ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അയോദ്ധ്യ ധാം ഉദ്ഘാടനം ചെയ്ത ശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കവെയാണ് പ്രധാനമന്ത്രിയുടെ സമീപത്തേക്ക് കുട്ടികളെത്തിയത്.
രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രി നവീകരിച്ച അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. 240 കോടി രൂപ ചിലവിലാണ് മൂന്ന് നിലകളുള്ള ആധുനിക റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്.
റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനത്തിന് ശേഷം രണ്ട് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെയും ആറ് വന്ദേഭാരത് എക്സ്പ്രസുകളുടെയും ഫ്ളാഗ് ഓഫും പ്രധാനമന്ത്രി നിർവ്വഹിച്ചു. 15,700 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നത്.