കേരളത്തിൽ ആദ്യം; ചിന്നാറിൽ നിന്നും കണ്ടെത്തിയത് യൂറേഷ്യൻ വർഗത്തിൽ പെട്ട നീർനായയെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളത്തിൽ ആദ്യം; ചിന്നാറിൽ നിന്നും കണ്ടെത്തിയത് യൂറേഷ്യൻ വർഗത്തിൽ പെട്ട നീർനായയെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2023, 03:07 pm IST
FacebookTwitterWhatsAppTelegram

കേരളത്തിൽ ആദ്യമായി യൂറേഷ്യൻ നീർനായയെ കണ്ടെത്തി. ഇടുക്കി ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നാണ് ഗവേഷകർ നീർനായയെ കണ്ടെത്തുന്നത്. ലുട്ര ലുട്ര എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ കേരളത്തിലെ സസ്തനി വർഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. നാണംകുണുങ്ങിയും നിശാപ്രിയരുമായ ഇവ ഉൾക്കാടുകളിലെ ചെറിയ അരുവികൾക്കു സമീപം കാണപ്പെടുകയും രാത്രിയിൽ ഇരയെ വേട്ടയാടുകയും ചെയ്യുന്നു.

കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിഫോറസ്ട്രി കോളേജ് വൈൽഡ് ലൈഫ് സയൻസ് വിഭാഗം പ്രൊഫസറും മേധാവിയുമായ പി ഒ നമീറിന്റെ നേതൃത്വത്തിൽ ശ്രീഹരി കെ മോഹൻ, ലതീഷ് ആർ നാഥ്, സുബിൻ കെ എസ്, ശ്രീകുമാർ കെ ഗോവിന്ദൻകുട്ടി എന്നിവർ ചേർന്ന് നടത്തിയ പഠനത്തിലാണ് നീർനായയെ കണ്ടെത്തിയത്.

മിനുസമുള്ള ശരീരത്തോടു കൂടിയ നീർനായ, ചെറിയ നഖങ്ങളോട് കൂടിയ നീർനായ എന്നിവയാണ് ഇതിനു മുൻപ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളവ. വർഷങ്ങൾക്കു മുൻപ് പശ്ചിമഘട്ട നിരകളിൽ യൂറേഷ്യൻ നീർനായയുടെ സാന്നിദ്ധ്യത്തെ കുറിച്ച് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി റിപ്പോർട്ട് ചെയ്തിരുന്നു. കൂർഗ്, ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇതിന് മുൻപ് തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നിന്നും വാഹനമിടിച്ച് ചത്ത നിലയിലുള്ള ഒരു യൂറേഷ്യൻ നീർനായയുടെ ജഡം കണ്ടെത്തിയിരുന്നു. ഡിഎൻഎ പരിശോധനയിലൂടെയാണ് അത് യൂറേഷ്യൻ വർഗത്തിൽ പെട്ടതാണെന്ന് കണ്ടെത്തിയത്.

Tags: SUBotterChinnar Wildlife Sanctuary
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies