ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം; 43 ഖാലിസ്ഥാൻ ഭീകരരെ തിരിച്ചറിഞ്ഞതായി എൻഐഎ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം; 43 ഖാലിസ്ഥാൻ ഭീകരരെ തിരിച്ചറിഞ്ഞതായി എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 08:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കെടുത്ത 43 ഖാലിസ്ഥാൻ ഭീകരരെ തിരിച്ചറിഞ്ഞതായി എൻഐഎ. മാർച്ച് 19നാണ് ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം ഉണ്ടായത്. ഒട്ടാവ, ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷനുകൾക്ക് നേരെയും സാൻഫ്രാൻസിസ്‌കോ, യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എന്നിവിടങ്ങൾ ഉൾപ്പെടെ വിദേശത്തെ ഇന്ത്യൻ മിഷനുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. 50ലധികം സ്ഥലങ്ങളിലാണ് ഇതിന്റെ ഭാഗമായി തിരച്ചിൽ നടത്തിയത്.

പൊതുമുതൽ നശിപ്പിക്കുക, ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അഴിച്ചുവിടുക, ക്രിമിനൽ അതിക്രമം തുടങ്ങിയവ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ മിഷനുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങളിൽ വലിയ തോതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, ഇതിനായി വലിയ തോതിൽ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തിയിരുന്നു.

ആക്രമണത്തിന്റെ ഭാഗമായി എന്ന് കരുതുന്ന 80ലധികം ആളുകളെയാണ് നിരീക്ഷണവലയത്തിലാക്കിയത്. കഴിഞ്ഞ മാസമാണ് കേസിലുൾപ്പെട്ട 43 പ്രതികളെ തിരിച്ചറിഞ്ഞത്. അതേസമയം ഈ വർഷം മാത്രം വിവിധ തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് 625 പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ അറിയിച്ചു. ഐഎസ്‌ഐഎസ്, ജിഹാദി ആക്രമണം, മനുഷ്യക്കടത്ത്, സംഘടിതമായ രാജ്യവിരുദ്ധ പ്രവർത്തനം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടാണ് ഇവരിൽ ഭൂരിഭാഗവും അറസ്റ്റിലായിരിക്കുന്നത്.

Tags: NIAkhalisthanFEATURED2
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies