രാമാനന്ദ് സാഗറിന്റെ പുരാണ സീരിയലായ രാമായണവുമായി മത്സരിക്കാൻ ഇന്നുവരെ ഒരു ഷോയും ഉണ്ടായിട്ടില്ല. 80കളിലെ പോലെ ഇന്നും ആളുകൾ ഈ സീരിയൽ ഇഷ്ടപ്പെടുന്നു. ഒരു കാലത്ത് ശ്രീരാമന്റെയും സീതയുടെയും വേഷങ്ങൾ ചെയ്ത അരുൺ ഗോവിലിനെയും ദീപികയയെയും ആളുകൾ ആരാധിക്കാൻ തുടങ്ങിയിരുന്നു .
ഇപ്പോഴിതാ രാമാനന്ദ് സാഗറിന്റെ രാമായണം ടിവി സീരിയലിന്റെ പ്രത്യേക സംപ്രേക്ഷണം സംഘടിപ്പിക്കുകയാണ് യോഗി സർക്കാർ .ഡിസംബർ 25 മുതൽ അയോധ്യയിലുടനീളം ഏഴ് വ്യത്യസ്ത സ്ഥലങ്ങളിൽ ഈ സംപ്രേക്ഷണം നടക്കുന്നു. അയോധ്യയുടെ ഭൗതികവും ആത്മീയവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത് .
രാമകഥ പാർക്ക് മ്യൂസിയം, കനക് ഭവന് സമീപം, ശ്രീരാം ആശ്രമം, അഷ്റഫി ഭവൻ, തുളസി ഉദ്യാനം, ഭജൻ സന്ധ്യ സ്ഥലം, ലക്ഷ്മൺ ഫോർട്ട് എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈകുന്നേരം 5 മുതൽ രാത്രി 11 വരെ തുടർച്ചയായി രാമായണം സംപ്രേക്ഷണം ചെയ്യുന്നു. സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് ഇതിന് ചുക്കാൻ പിടിക്കുന്നത് .