തൊഴിലാളിക്ഷേമനിധി തട്ടിപ്പ്: നൊബേൽ ജേതാവ് മുഹമ്മദ് യൂനസിന് ആറ് മാസത്തെ തടവ് ശിക്ഷ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തൊഴിലാളിക്ഷേമനിധി തട്ടിപ്പ്: നൊബേൽ ജേതാവ് മുഹമ്മദ് യൂനസിന് ആറ് മാസത്തെ തടവ് ശിക്ഷ

വായ്പ തിരിച്ചടയ്ക്കാൻ ഗ്രാമീണ സ്ത്രീകളുടെ മേൽ ബലപ്രയോഗം; ധന ദുരുപയോഗം തുടങ്ങിയ നിരവധി ആരോപണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 10:42 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: തൊഴിൽ നിയമങ്ങൾ ലംഘിച്ചെന്ന കുറ്റത്തിന് ബംഗ്ലാദേശിലെ നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് യൂനസിനെ കോടതി തിങ്കളാഴ്ച ആറ് മാസത്തെ തടവിന് ശിക്ഷിച്ചു.അദ്ദേഹം സ്ഥാപിച്ച സ്ഥാപനങ്ങളിലൊന്നായ ഗ്രാമീൺ ടെലികോമിൽ തൊഴിലാളികളുടെ ക്ഷേമനിധി രൂപീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് കമ്പനിയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച കുറ്റത്തിന് യൂനസും അദ്ദേഹത്തിന്റെ മൂന്ന് സഹപ്രവർത്തകരും നടപടി നേരിടുകയായിരുന്നു.

നിയമം ലംഘിച്ചതിന് ഗ്രാമീൺ ടെലികോം ചെയർമാനെന്ന നിലയിൽ മുഹമ്മദ് യൂനുസും മറ്റ് ഉത്തരവാദിത്തപ്പെട്ട മൂന്ന് എക്സിക്യൂട്ടീവുകളും ആറ് മാസത്തെ തടവ് അനുഭവിക്കാൻ ലേബർ കോടതി ജഡ്ജി ഷെയ്ഖ് മെറീന സുൽത്താന ഉത്തരവിട്ടു.

അവർ ഓരോരുത്തർക്കും 25,000 ടാക്ക (227.82 ഡോളർ) പിഴയും ചുമത്തിയിട്ടുണ്ട്, വീഴ്ച വരുത്തിയാൽ അവർ 10 ദിവസം കൂടി ജയിലിൽ കിടക്കേണ്ടിവരുമെന്നും ഉത്തരവിലുണ്ട്.

വിധി പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, യൂനുസും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും ജാമ്യം തേടി. അവർക്ക് 5,000 ടാക്കയുടെ ബോണ്ടിന് പകരമായി ജഡ്ജി ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചു. നിയമപ്രകാരം നാലുപേർക്കും വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാം.
ജനുവരി ഏഴിന് ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിധി.

83 കാരനായ സാമ്പത്തിക ശാസ്ത്രജ്ഞനായ മുഹമ്മദ് യൂനുസ് 2006 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയിരുന്നു. 1983 ൽ അദ്ദേഹം സ്ഥാപിച്ച ഗ്രാമീൺ ബാങ്കിലൂടെ ബംഗ്ലാദേശ് ഹോം ഓഫ് ദി മൈക്രോക്രെഡിറ്റ് എന്ന ഖ്യാതി നേടി.

ഗ്രാമീൺ ബാങ്കിന്റെ തലപ്പത്തിരിക്കെ പാവപ്പെട്ട ഗ്രാമീണ സ്ത്രീകളിൽ നിന്ന് വായ്പ തിരിച്ചടയ്‌ക്കാൻ ബലപ്രയോഗവും മറ്റ് മാർഗങ്ങളും ഉപയോഗിക്കുകയും ചെയ്തുവെന്നതുൾപ്പെടെ തൊഴിൽ നിയമവും പണം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളും നോബൽ സമ്മാന ജേതാവ് നേരിടുന്നു.

പക്ഷെ വിധിയെ “രാഷ്‌ട്രീയ പ്രേരിതം” എന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ വിശേഷിപ്പിച്ചത്.

Tags: Sheikh HasinaNobel winner Muhammad YunusGrameen Telecom
Share
Tweet
SendShare

More News from this section

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies