വിപണി കീഴടക്കാൻ പുതിയ മോഡലായ എക്സ് 6 സീരീസ് ജനുവരി 11-ന് പുറത്തിറക്കുമെന്ന് പോക്കോ. എക്സ് 6, എക്സ് 6 പ്രോ എന്നീ രണ്ട് ഫോണുകളാകും വിപണിയിൽ അവതരിപ്പിക്കുകയെന്നാണ് വിവരം. ഫ്ളിപ്പ്കാർട്ട് വഴിയാകും വിൽപനയെന്നാണ് വിവരം.
ഫീച്ചറുകൾ സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്റർനെറ്റ് ലോകത്ത് വ്യാപകമായി ചർച്ചകൾ നടക്കുന്നുണ്ട്. രാജ്യത്ത് MediaTek Dimensity 8300 Ultra SoC ഫീച്ചർ ചെയ്യുന്ന ആദ്യത്തെ സ്മാർട്ട് ഫോണായിരിക്കും പോക്കോ എക്സ് 6 സീരീസ് ഫോണുകൾ എന്നാണ് പുറത്തുവരുന്ന വിവരം.
പോക്കോ എക്സ് 6-ൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ലെൻസുള്ള 13 മെഗാപിക്സൽ സെൻസർ, രണ്ട് മെഗാപിക്സൽ ഷൂട്ടർ എന്നിവയാണ് ഉൾപ്പെടുന്നത്. പോക്കോ എക്സ് പ്രോയിൽ 67-മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാവൈഡ് ലെൻസുള്ള 8-മെഗാപിക്സൽ സെൻസർ, 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു. 67 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയാകും സീരിസിന് നൽകുക. എക്സ് 6 സീരിസുകൾ കറുപ്പ്, ചാര, മഞ്ഞ എന്നീ നിറങ്ങളിലും പ്രോ മോഡൽ കറുപ്പ്, നീല, വെളുപ്പ് നിറങ്ങളിലുമാകും വിപണിയിലെത്തുക.