ശരീരത്തിൽ മരുന്ന് എങ്ങനെ പ്രവർത്തിക്കുന്നു? ഫലപ്രാപ്തി അറിയാനായി ഇനി മൃ​ഗങ്ങളിൽ കുത്തിവയ്ക്കേണ്ട; ശരീരത്തിൽ ഘടിപ്പിക്കാവുന്ന ചിപ്പുമായി ശാസ്ത്രലോകം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരത്തിൽ മരുന്ന് എങ്ങനെ പ്രവർത്തിക്കുന്നു? ഫലപ്രാപ്തി അറിയാനായി ഇനി മൃ​ഗങ്ങളിൽ കുത്തിവയ്‌ക്കേണ്ട; ശരീരത്തിൽ ഘടിപ്പിക്കാവുന്ന ചിപ്പുമായി ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 02:52 pm IST
FacebookTwitterWhatsAppTelegram

മനുഷ്യ ശരീരത്തിൽ മരുന്നിന്റെ സ്വാധീനം അറിയാനായി ഇനി മൃ​ഗങ്ങളിൽ കുത്തിവയ്‌ക്കേണ്ട, ചിപ്പ് ഘടിപ്പിച്ച ഉപകരണം വികസിപ്പിച്ചെടുത്ത് ശാസ്ത്രലോകം. സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് രോഗിയുടെ ശരീരത്തിൽ മരുന്നിന്റെ പ്രഭാവം തിരിച്ചറിയാൻ കഴിയുന്ന 3ഡി-പ്രിന്റ് ഉപകരണം വികസിപ്പിച്ചത്.

ഒരു മരുന്ന് മനുഷ്യന്റെ ശരീരത്തിൽ എപ്രകാരം എത്തുന്നുവെന്നറിയാൻ ഈ മരുന്ന് സഹായിക്കും. മരുന്ന് രക്തത്തിലൂടെ ഒഴുകിയെത്തി ഓരോ അവയവങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് ശാസ്ത്രജ്ഞർക്ക് മനസിലാക്കാൻ ഈ ബോഡി-ഓൺ-ചിപ്പ് ഉപകരണം സഹായിക്കും. മൃ​ഗങ്ങളിൽ ഇത്തരത്തിൽ പരീക്ഷിച്ച ശേഷമാണ് ഓരോ മരുന്നും മനുഷ്യനിൽ കുത്തിവയ്‌ക്കുന്നത്. എന്നാൽ ഈ ഉപകരണത്തിന്റെ സഹായത്തോടെ ഈ ഘട്ടം ഒഴിവാക്കാൻ സാധിക്കും. ഹൃദയം, ശ്വാസകോശം, വൃക്ക, കരൾ, തലച്ചോർ എന്നീ അവയവങ്ങളുടെ ചിത്രമാകും ഇത് പകർത്തുക. മരുന്ന് ഈ അവയവങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നറിയാൻ ഇത് സഹായിക്കും.

രക്തചംക്രമണ സംവിധാനം വഴിയാണ് മരുന്ന് ഒഴുകിയെത്തുന്നത്. ഇതിലേക്കാണ് ഈ ചിപ്പ് ബന്ധിപ്പിച്ചിരിക്കുന്നത്. അവയവങ്ങളുടെയും കലകളുടെയും ചിത്രങ്ങൾ നിർമ്മിക്കുന്ന ഇമേജിംഗ് ടെസ്റ്റായ പോസിട്രോൺ എമിഷൻ ടോമോഗ്രഫി (പിഇടി) സ്കാനിംഗ് വഴി
അവയവങ്ങൾക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് കാണിക്കുന്ന വിശദമായ 3D ചിത്രങ്ങൾ നിർമ്മിച്ചെടുക്കാൻ ചിപ്പ് സഹായിക്കും. രോഗബാധിതമായ കോശങ്ങളെ കണ്ടെത്താൻ സഹായിക്കുന്ന റേഡിയോ ആക്ടീവ് ട്രേസർ കുത്തിവെച്ചാണ് പെറ്റ് സ്കാനിം​ഗ് നടത്തുന്നത്. ക്യാൻസർ, ഹൃദ്രോഗം, മസ്തിഷ്ക രോ​ഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താൻ ടെസ്റ്റ് സഹായിക്കുന്നു.

അതുകൊണ്ട് തന്നെ പല രോ​ഗങ്ങളെയും ആദ്യഘട്ടത്തിൽ തന്നെ തുരത്താൻ സഹായിക്കുന്ന ചിപ്പാകുമിതെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടൽ. അഞ്ച് അവയവങ്ങളെ ബന്ധിപ്പിക്കുന്നത് വഴി ഒരു പുതിയ മരുന്ന് രോഗിയുടെ മുഴുവൻ ശരീരത്തെയും എങ്ങനെ ബാധിക്കുമെന്ന് ഫലപ്രദമായി പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുമെന്നും സർവകലാശാലയിലെ ​ഗവേഷകർ പറയുന്നു.

മരുന്നുകളുടെയും മറ്റ് സംയുക്തങ്ങളുടെയും ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ലോകമെമ്പാടും നിരവധി മൃ​ഗങ്ങളെയാണ് ഉപയോഗിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ വഴി ഇത്തരത്തിൽ ഉപയോ​ഗിക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയ്‌ക്കാൻ സഹായിക്കും.

Tags: 3D-printed chip
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies