സൗഹൃദപരമായ സ്റ്റാഫുകള്‍, ഒരിക്കലും ബോറടിക്കാത്ത സ്ഥലം അങ്ങനെയൊരു വിനോദസഞ്ചാരകേന്ദ്രമുണ്ടോയെന്ന് ചിന്തിക്കാൻ വരട്ടെ ,പറഞ്ഞ് വരുന്നത് ആലുവ പോലീസ് സ്റ്റേഷനെ പറ്റിയാണ് . നാലു തവണ പോലീസിന്റെ പിടിയിലായ യുവാവ്, സ്റ്റേഷനെക്കുറിച്ച് ഗൂഗിള്‍ മാപ്പില്‍ നല്കിയ അഭിപ്രായമാണിത്.
‘അടിപൊളി സ്ഥലം, നല്ല അന്തരീക്ഷം, സൗഹൃദപരമായ സ്റ്റാഫുകള്‍, ഒരിക്കലും ബോറടിക്കില്ല, എല്ലാവരും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലം’ എന്നാണ് വൈശാഖ് എന്ന ആലങ്ങാട് സ്വദേശിയായ യുവാവ് കമന്റ് ചെയ്തത് . മൂന്ന് വര്‍ഷം മുന്‍പ് പോസ്റ്റ് ചെയ്ത കമന്റ് കഴിഞ്ഞ ദിവസങ്ങളിൽ ആരോ കുത്തിപ്പൊക്കിയതിനെത്തുടര്ന്ന് വൈറലായി.
ഹെല്‍മറ്റില്ലാത്തതിനും ലൈസന്‍സ് ഇല്ലാത്തതിനും, മദ്യപിച്ച് വണ്ടിയോടിച്ചതിനും, മാസ്ക് ഇല്ലാത്തതിനുമാണ് ഈ യുവാവ് നാലുതവണ പോലീസിന്റെ പിടിയിലാകുന്നത്. ആ നാലുതവണയും തനിക്കുണ്ടായ അനുഭവമാണ് യുവാവ് ഗൂഗിള്‍ മാപ്പില്‍ ചേര്‍ത്തിരിക്കുന്നത്. വൈശാഖിന്റെ ഈ കമന്റ് തങ്ങള്‍ക്കും പോസിറ്റീവായി തോന്നിയെന്ന് പോലീസും പറയുന്നു.