കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ ഒരു തടവുകാരന്റെ തലയ്‌ക്ക് സാരമായി പരിക്കേറ്റു. ജയിലിലെ പതിനൊന്നാം ബ്ലോക്കിനടുത്ത് ഉച്ചയ്‌ക്ക് ശേഷമായിരുന്നു തടവുകാർ തമ്മിൽ സംഘർഷമുണ്ടായത്.
ആക്രമണത്തിൽ മോഷണക്കേസ് പ്രതി നൗഫലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാപ്പ തടവുകാരനായ അശ്വിൻ ആക്രമിച്ചുവെന്നാണ് നൗഫലിന്റെ പരാതി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.















