ന്യൂഡൽഹി: ശ്രീരാമ ഭജനകൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കാനുള്ള ആഹ്വാനത്തിന് പിന്നാലെ ഭക്തി നിർഭരമായ ഭജന പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിൽ നിന്നുള്ള ഗായിക സ്വാതി മിശ്രയുടെ ഭജനയാണ് അദ്ദേഹം എക്സിലൂടെ ഷെയർ ചെയ്തത്.
ശ്രീരാലല്ലയെ സ്വാഗതം ചെയ്യുന്ന കൊണ്ടുള്ള സ്വാതി മിശ്രജിയുടെ ഭക്തിനിർഭരമായ ഭജനൻ എല്ലാവരെയും വിസ്മയിപ്പിക്കും ലിങ്ക് പങ്കുവെച്ച് കൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
श्री राम लला के स्वागत में स्वाति मिश्रा जी का भक्ति से भरा यह भजन मंत्रमुग्ध करने वाला है…#ShriRamBhajanhttps://t.co/g2u1RhPpqO
— Narendra Modi (@narendramodi) January 3, 2024
കഴിഞ്ഞ ഞായറാഴ്ച പ്രക്ഷേപണം ചെയ്ത മൻകീ ബാത്തിന്റെ പതിപ്പിൽ ശ്രീരാമഭജൻ ഹാഷ്ടാഗിനൊപ്പം സോഷ്യൽ മീഡിയയിൽ ഭക്തിഗീതങ്ങൾ പങ്കിടാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ശ്രീരാമനുമായി ബന്ധപ്പെട്ട എല്ലാ സൃഷ്ടികളും #ShreeRamBhajan ഹാഷ് ടാഗിൽ പങ്കിടാനാണ് പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്. ഇതിന് പിന്നാലെ നിരവധി സൃഷ്ടികളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്. ഭക്തി ഗാനങ്ങളും കലാസൃഷ്ടികളും അടക്കം സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി മാറുകയാണ് ശ്രീരാമഭജൻ ഹാഷ്ടാഗ്.