ജെഎൻ-1 പിടിപ്പെ‌ടുമെന്ന ഭയത്തിലാണോ? പ്രതിരോധം തീർക്കാൻ ഈ ആഹാരങ്ങൾ ശീലമാക്കാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജെഎൻ-1 പിടിപ്പെ‌ടുമെന്ന ഭയത്തിലാണോ? പ്രതിരോധം തീർക്കാൻ ഈ ആഹാരങ്ങൾ ശീലമാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 02:28 pm IST
FacebookTwitterWhatsAppTelegram

കോവിഡ് വീണ്ടും തലപ്പൊക്കുന്നുവെന്ന ആശങ്കയിലാണ് ലോകം. പോസ്റ്റീവ് കേസുകൾ ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മലയാളിയും ജെഎൻ-1 ഉപവകഭേദത്തിന്റെ പേടിയിലാണ്. ശക്തമായ പ്രതിരോധം തീർത്താൽ ഏത് കോവിഡിനെയും തുരത്താം.

ശരീരത്തിന് ​ഗുണമേകുന്ന ആ​ഹാരശീലങ്ങളും കൃത്യമായ ഉറക്കവും വ്യായാമവും ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായകമാകും. ആരോ​ഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി വർദ്ധിക്കാൻ സഹായിക്കുന്ന ആഹാരങ്ങൾ നിത്യവും കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. അത്തരം ചില ആഹാരപദാർത്ഥങ്ങൾ ഇതാ..

1) സിട്രസ് പഴങ്ങൾ

അണുബാധയ്‌ക്കെതിരെ പൊരുതാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നതിൽ പ്രധാനിയാണ് വിറ്റാമിൻ സി. സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവ നിത്യവും കഴിക്കാൻ ശ്രദ്ധിക്കണം. ശ്വേതരക്താണുക്കളു‌ടെ ഉത്പാദനത്തിനും പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

2) ഇലക്കറികൾ

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, മറ്റ് പോഷകങ്ങൾ എന്നിവയുടെ കലവറയാണ് ഇലക്കറികൾ. പ്രതിരോധ ശേഷിക്ക് പുറമേ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെ‌ടുത്തുന്നതിനും ഇലക്കറികൾ സ​ഹായിക്കുന്നു. ആന്റി-ഓക്സിഡന്റുകൾ നിറഞ്ഞ ഇലക്കറിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.

3) യോ​ഗർട്ടും മറ്റ് പ്രോബയോട്ടിക്കുകളും ‌‌

ദഹന വ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കുടൽ. പ്രതിരോധശേഷി മെച്ചപ്പെ‌ടുത്തുന്നതിൽ ആരോ​ഗ്യമുള്ള കുടലിന്റെ പങ്ക് വളരെ വലുതാണ്. പുളിപ്പിച്ച ഭക്ഷണങ്ങളിലും യോ​ഗർട്ടിലുമൊക്കെ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്സ് കുടലിന്റെ ആരോ​ഗ്യത്തിന് ​നല്ലതാണ്. കുടലിലെ നല്ല ബാക്ടീരിയകൾ പ്രതിരോധ സംവിധാനത്തിന് അനിവാര്യമാണ്.

4) വെളുത്തുള്ളിയും ഇഞ്ചിയും

ആന്റി-ഓക്സിഡന്റുകൾ, ആന്റി-വൈറൽ, ആന്റി-ഇൻഫ്ളമേറ്ററി ​ഗുണങ്ങൾ നിറഞ്ഞവയാണ് ഇഞ്ചിയും വെളുത്തുള്ളിയും. ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ രാവിലെ ചായയിൽ ഉൾപ്പെടുത്തുകയോ ആകാം. ‌

5) നട്സ്

നട്സും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ച ഓപ്ഷനാണ്. പ്രതിരോധ ശേഷി വർദ്ധിക്കാനും മികച്ച ആരോ​ഗ്യം നൽകാനും നട്സും സൂര്യകാന്തി വിത്തുകൾ‍ പോലുള്ള വിത്തുകളും സഹായിക്കുന്നു. ‌

6) മഞ്ഞൾ

ആന്റി-ഇൻഫ്ളമേറ്ററി ​ഗുണങ്ങൾക്ക് എന്നെന്നും പേരുകേട്ടതാണ് മഞ്ഞൾ. പ്രതിരോധശേഷി ഉറപ്പുനൽകുന്ന കുക്കുമിൻ എന്ന ഘടകം മഞ്ഞളിൽ അടങ്ങിയിരിക്കുന്നു.

7) ​ഗ്രീൻ ടീ

ഇതിൽ അടങ്ങിയിരിക്കുന്ന ​ആന്റി ഓക്സിഡന്റുകളാണ് പ്രതിരോധശേഷി നൽകുന്നത്. നിത്യവും ​ഗ്രീൻ ടീ ശീലിക്കുന്നത് അണുബാധയെ തുരത്താൻ സഹായിക്കും. ‌

8) ബെറി പഴങ്ങൾ

ആന്റി-ഓക്സിഡന്റുകളും നാരുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുള്ള ബെറി പഴങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയുൾപ്പെടെയുള്ള ബെറി പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.

9) വെള്ളം കുടിക്കുക

ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് പ്രധാനമാണ്. പോഷകത്തോളം തന്നെ പ്രധാനമാണ് വെള്ളം കുടിക്കേണ്ടതും.

Tags: foodsSUBBoost ImmunityCovid JN 1
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies