ആലപ്പുഴ: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. തൃശൂർ സ്വദേശി രുക്സാനയാണ് പിടിയിലായത്. മാവേലിക്കരയിലെ ഒരു ധനകാര്യ സ്ഥാപനത്തിലാണ് രുക്സാന മുക്കുപണ്ടം പണയപ്പെടുത്തിയത്. ഒന്നര ലക്ഷം രൂപയോളം ഇവർ സ്ഥാപനത്തിൽ നിന്ന് തട്ടിയെടുത്തു. ഹണിട്രാപ്പ് കേസിലും രുക്സാന പ്രതിയായിട്ടുണ്ട്.
മുക്കുപണ്ടം പണയം വച്ച കേസിൽ നേരത്തെയും ഇവർ പിടിയിലായിട്ടുണ്ട്. ഇതേകേസിൽ രുക്സാനയുടെ ഭർത്താവ് സജീറും സുഹൃത്ത് സുധീഷും പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം മുക്കുപണ്ടം പണയം വച്ച് പണവുമായ കടന്ന രുക്സാനയെ വടക്കാഞ്ചേരിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.