തമിഴ് സിനിമാ ലോകത്ത് വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് പ്രേം ജി അമരൻ. സംഗീത സംവിധായകനായും ഹാസ്യ നടനായുമെല്ലാം തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പ്രേം ജി അമരൻ. തന്റെ സഹോദരനും സംവിധായകനുമായ വെങ്കട്ട് പ്രഭുവിന്റെ ചിത്രങ്ങളിലൂടെയാണ് താരം അഭിനയ രംഗത്തേയ്‌ക്ക് കടന്നു വന്നത്.

ഇപ്പോഴിതാ താരം വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. 45 കാരനായ പ്രേം ജിയുടെ വധു 22 കാരിയായ വിനീതയാണ്. ഇരുവരും കഴിഞ്ഞ ഒരു വർഷക്കാലമായി പ്രണയത്തിലാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ. തമിഴ് സിനിമാ രംഗത്തെ യുവഗായിക കൂടിയാണ് വിനീത.
അടുത്തിടെ പ്രേം ജി അമരൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കാമുകിയുടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പുതുവത്സര ദിനത്തിലും കാമുകിയ്‌ക്കൊപ്പമുള്ള ചിത്രം താരം പങ്കുവച്ചിരുന്നു. ഈ വർഷം താൻ വിവാഹിതനാകും എന്നായിരുന്നു ചിത്രത്തിനൊപ്പം താരം കുറിച്ചത്. ഈ വർഷമെങ്കിലും ഒന്ന് കല്യാണം കഴിക്കുമോ? എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ഇത്തവണ മാറ്റമില്ലെന്നും താൻ വിവാഹിതനാകുമെന്നും താരം പറഞ്ഞു.















