മുംബൈ: ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാവുന്ന ഈ കാലത്ത് ഡിജിറ്റൽ ഇടപാട് സേവനങ്ങളിലേക്ക് കളം മാറ്റാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. കമ്പനിയുടെ ഡിജിറ്റൽ പേമെന്റ് ആപ്പായ ടാറ്റ പേമെന്റിന് അഗ്രിഗേറ്റർ ലൈൻസസ് റിസർവ് ബാങ്ക് അനുവദിച്ചു. ഗുഗിൾ പേ, ഫോൺ പേ തുടങ്ങിയവ പോലുള്ള ഡിജിറ്റൽ ഇടപാടുകൾക്കുള്ള പ്ലാറ്റ്‌ഫോമാണ് ടാറ്റ പേ.
ഇ-കൊമോഴ്‌സ് സേവനങ്ങൾ നടത്തുന്നതിന് ഈ പ്ലാറ്റ്‌ഫോം ഉപകാരപ്രദമായിരിക്കും. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപനമായ ടാറ്റ ഡിജിറ്റൽ വഴിയാണ് ടാറ്റ പേയുടെ പ്രവർത്തനം നടത്തുന്നത്.
2022-ൽ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിനായി ടാറ്റ ഗ്രൂപ്പ് ഐസിഐസിഐ ബാങ്കുമായി സഹകരിച്ചു പ്രവർത്തനം ആരംഭിച്ചു. ടാറ്റ പേ കൂടാതെ നിരവധി ഇടപാട് പദ്ധതികളും ടാറ്റക്കുണ്ട്. ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളിൽ വൈറ്റ് ലേബൽ എടിഎമ്മുകളും, പ്രീപെയ്ഡ് പേയ്‌മെന്റ് സർവീസുകളും കമ്പനിക്കുണ്ട്.















