ജനം റിപ്പോർട്ടർക്കും ക്യാമറമാനും ജന്മഭൂമി ഫോട്ടോഗ്രാഫർക്കും ഹൈക്കോടതിയുടെ പരിരക്ഷ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനം റിപ്പോർട്ടർക്കും ക്യാമറമാനും ജന്മഭൂമി ഫോട്ടോഗ്രാഫർക്കും ഹൈക്കോടതിയുടെ പരിരക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 09:35 am IST
FacebookTwitterWhatsAppTelegram

എറണാകുളം: ഡിജിപിയുടെ വസതിയിൽ മഹിളാമോർച്ച നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്ത ജനം റിപ്പോർട്ടർ രശ്മി കാർത്തിക, ക്യാമറാമാൻ നിതിൻ രാജ്, ജന്മഭൂമി ഫോട്ടോഗ്രാഫർ അനിൽ ഗോപി എന്നിവർക്ക് ഹൈക്കോടതിയുടെ പരിരക്ഷ. ചോദ്യം ചെയ്യലിന് ഹാജരായാൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന മാദ്ധ്യമപ്രവർത്തകരുടെ ആശങ്ക കോടതി ശരിവെച്ചു. ഇവർക്ക് ഇടക്കാല ജാമ്യത്തിന് അർഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് മൂന്നു പേരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഹാജരായാൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം വേണമെന്നും കാണിച്ച് അഡ്വ. വി. സജിത് കുമാർ മുഖേന മാദ്ധ്യമപ്രവർത്തകർ നൽകിയ ഹർജിയിലാണ്, കോടതിയുടെ നിർണായക ഇടപെടൽ.

ഒരാഴ്ചയ്‌ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച ജസ്റ്റിസ് സി.എസ്. ഡയസ്, അതിനു ശേഷം അറസ്റ്റ് അനിവാര്യമായി വന്നാൽ അറസ്റ്റു ചെയ്ത് ഉടൻ ജാമ്യത്തിൽ വിടാനും ഉത്തരവിട്ടു. മൂന്നാഴ്ചത്തേക്കാണ് പരിരക്ഷ. ഇവർ കേസിലെ പ്രതികളല്ലെന്നും ചോദ്യം ചെയ്യാൻ നോട്ടീസ് നല്കിയിട്ടേയുള്ളുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.

വണ്ടിപ്പെരിയാറിൽ പോക്‌സോ കേസിൽ ഡിവൈഎഫ്ഐ നേതാവായ പ്രതി അർജുനെ കോടതി വിട്ടയക്കാൻ ഇടയാക്കിയ പോലീസ് വീഴ്ചക്കെതിരെ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച പ്രതിഷേധം മാർച്ച് നടത്തിയിരുന്നു. മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുന്ന വീഡിയോ ജനം ടിവി പ്രക്ഷേപണം ചെയ്തിരുന്നു. ഇതിൽ പോലീസ് നടത്തിയ അതിക്രമങ്ങൾ കാണാം. ഈ വാർത്ത റിപ്പോർട്ട് ചെയ്ത ജനം ടിവി റിപ്പോർട്ടർക്കും ക്യാമറാമാനും ജന്മഭൂമി ഫോട്ടോഗ്രാഫർക്കുമാണ് നോട്ടീസ് അയച്ചത്.

Tags: casehcJanmabhumiJanam Reporter
ShareTweetSendShare

More News from this section

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies