ചോരയൂറ്റി കീശ നിറയ്ക്കരുത്; രക്ത-ബാങ്കുകൾക്ക് കർശന നിർദ്ദേശം; പരമാവധി ഈടാക്കാവുന്ന തുക വ്യക്തമാക്കി ഡിജിസിഐ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചോരയൂറ്റി കീശ നിറയ്‌ക്കരുത്; രക്ത-ബാങ്കുകൾക്ക് കർശന നിർദ്ദേശം; പരമാവധി ഈടാക്കാവുന്ന തുക വ്യക്തമാക്കി ഡിജിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 11:21 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രക്തദാനം ലാഭം കൊയ്യാനുള്ള ഉപാധിയാക്കി മാറ്റരുതെന്ന കർശന നിർദ്ദേശവുമായി ഡിജിസിഐ. രാജ്യത്തെമ്പാടുമുള്ള രക്തബാങ്കുകൾക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ബ്ലഡ്-യൂണിറ്റുകൾക്ക് ഈടാക്കുന്ന എല്ലാ ചാർജ്ജും ഒഴിവാക്കണമെന്ന് ഡിജിസിഐ ഉത്തരവിട്ടു. സപ്ലൈ-പ്രോസസിംഗ് കോസ്റ്റ് ഒഴികെ ഒരു രൂപ പോലും ബ്ലഡ്-യൂണിറ്റിന് ഈടാക്കരുതെന്നാണ് നിർദ്ദേശം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബ്ലഡ് ബാങ്കുകൾക്ക് ഇതുസംബന്ധിച്ച ഉത്തരവ് ഡിജിസിഐ കൈമാറി.

രക്തബാങ്കുകളിൽ അധിക നിരക്ക് ഈടാക്കുന്നുണ്ടെന്ന് ഡിജിസിഐയ്‌ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ വിശദമായി പരിശോധിച്ചതിന് ശേഷം ഡിജിസിഐ ഉത്തരവ് നൽകിയത്. പ്രോസസിംഗ് ചാർജ് ഈടാക്കുന്നതിനായി പുതുക്കിയ മാർഗനിർദ്ദേശങ്ങളാണ് പരിഗണിക്കേണ്ടതെന്നും നിർദ്ദേശമുണ്ട്.

ഒരാൾ ദാനം ചെയ്ത രക്തം, അതുപോലെ തന്നെ രോഗിക്ക് നൽകാൻ സാധിക്കില്ല. ദാനം ചെയ്ത രക്തം പ്രോസസ് ചെയ്യേണ്ടതുണ്ട്. റെഡ് സെൽസ്, പ്ലേറ്റ്‌ലെറ്റുകൾ, പ്ലാസ്മ എന്നിങ്ങനെ രക്തത്തെ വേർതിരിക്കും. ഇതിനെയാണ് ബ്ലഡ് പ്രോസസിംഗ് എന്ന് വിളിക്കുന്നത്. ഇത്തരത്തിൽ രക്തത്തെ വിവിധ ഘടകങ്ങളായി തിരിക്കുന്ന പ്രോസസ് കഴിഞ്ഞാൽ മാത്രമേ അവ രോഗിക്ക് പകർന്നു നൽകാൻ സാധിക്കൂ. ഇതിന് ചെലവാകുന്ന തുക മാത്രമേ ആവശ്യക്കാരിൽ നിന്ന് ബ്ലഡ് ബാങ്കുകൾ ഈടാക്കാൻ പാടുള്ളൂവെന്നാണ് ഡിജിസിഐയുടെ നിർദ്ദേശം.

ഒരു ബ്ലഡ്-യൂണിറ്റ് പൂർണ്ണമായും പ്രോസസ് ചെയ്യുന്നതിന് പരമാവധി 1,550 രൂപ മാത്രമേ സ്വകാര്യ ബ്ലഡ്-ബാങ്കുകൾക്ക് ഈടാക്കാൻ കഴിയൂവെന്ന് 2022ൽ സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. സർക്കാർ നടത്തുന്ന രക്ത ബാങ്കുകളിൽ ഇത് 1,100 രൂപയാണ്.

Tags: dgciblood bankblood unit
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies