നിർവഹിച്ചത് ഞങ്ങളുടെ കർത്തവ്യം, പ്രഥമ പരിഗണന രാഷ്ട്ര താത്പര്യത്തിന്; ഇന്ത്യൻ മഹാസമുദ്രത്തെ സുരക്ഷിതത്വമുള്ള മേഖലയാക്കും: നാവികസേന മേധാവി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിർവഹിച്ചത് ഞങ്ങളുടെ കർത്തവ്യം, പ്രഥമ പരിഗണന രാഷ്‌ട്ര താത്പര്യത്തിന്; ഇന്ത്യൻ മഹാസമുദ്രത്തെ സുരക്ഷിതത്വമുള്ള മേഖലയാക്കും: നാവികസേന മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 05:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇന്ത്യക്കാർ ഉൾപ്പെട്ട സൈബീരിയൻ കപ്പൽ വീണ്ടെടുത്ത സംഭവത്തിൽ പ്രതികരണവുമായി നാവികസേന മേധാവി. രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ചുമതലയെന്നും അതാണ് നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പൗരന്മാർ എവിടെ ആപത്തിൽപ്പെട്ടാലും അവിടെയെത്തി അവരെ രക്ഷിക്കുക എന്നത് തങ്ങളുടെ കർത്തവ്യമാണ്. ഇത് തന്നെയാണ് യുക്രെയ്നിലും സുഡാനിലും നിർവഹിച്ചത്.  ഇന്ത്യൻ നാവിക സേന എല്ലാകാലവും ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ താത്പര്യം സംരക്ഷിക്കുക എന്നത് നാവിക സേനയുടെ ഉത്തരവാദിത്തമാണ്. അതാണ് ഇന്ത്യൻ കപ്പലല്ലായിരുന്നിട്ട് കൂടി കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാൻ നാവികസേന മുന്നിട്ടിറങ്ങിയത്. ഇത് തന്നെയാണ് നമ്മൾ സുഡാനിലും യുക്രെയ്നിലും നടത്തിയതും. ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുകയെന്നുള്ള ദൗത്യം ഒരു വെല്ലുവിളിയായി തന്നെ ഏറ്റെടുക്കുകയായിരുന്നു. നിലവിൽ എന്ത് വിലകൊടുത്തും കടൽക്കൊള്ളക്കാരെ മേഖലയിൽ നിന്നും തുരത്തണമെന്നുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തെ സുരക്ഷിതത്വമുള്ള മേഖലയായി നിലനിർത്താനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു.

റാഞ്ചിയ കപ്പൽ വീണ്ടെടുക്കുന്നതിനായി നാവികസേന യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈയെയാണ് നിയോഗിച്ചത്. ഐഎൻഎസ് ചെന്നൈ റാഞ്ചിയ കപ്പലിനടുത്തേക്ക് ഹെലികോപ്റ്റർ അയക്കുകയും കടൽക്കൊള്ളക്കാർക്ക് കപ്പൽ വിട്ടുപോകാൻ മുന്നറിയിപ്പ് നൽകുകയുമായിരുന്നു. ഇതോടെ  കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ച് പിൻവലിഞ്ഞു . തുടർന്ന് മാർക്കോസ് കമോൻഡോകൾ കപ്പലിലെത്തി ഇന്ത്യക്കാരുൾപ്പെടെയുള്ള ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നു. കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ ചരക്കു കപ്പലായ എംവി ലൈല നോർഫോക്കിൽ 15 ഭാരതീയരടക്കം 21 പേരാണുണ്ടായിരുന്നത്.

 

 

Tags: indian navyAdmiral r Harikumar
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies