കർണ്ണാടക കോൺഗ്രസ്സിൽ കലാപം; മൂന്നോ അഞ്ചോ ഉപമുഖ്യമന്ത്രിമാർ വേണമെന്ന് ജി പരമേശ്വരയും രാജണ്ണയും; ഡി കെ ശിവകുമാർ പരുങ്ങലിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർണ്ണാടക കോൺഗ്രസ്സിൽ കലാപം; മൂന്നോ അഞ്ചോ ഉപമുഖ്യമന്ത്രിമാർ വേണമെന്ന് ജി പരമേശ്വരയും രാജണ്ണയും; ഡി കെ ശിവകുമാർ പരുങ്ങലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 09:03 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ മുതിർന്ന മന്ത്രിമാരുടെ ആറംഗ സംഘം കോൺഗ്രസ് ഹൈക്കമാൻഡിനെ കാണാൻ തീരുമാനിച്ചു.

മന്ത്രിമാരായ ഡോ ജി പരമേശ്വര, ഡോ എച്ച് സി മഹാദേവപ്പ, കെ എച്ച് മുനിയപ്പ, ദിനേശ് ഗുണ്ടു റാവു, കെ എൻ രാജണ്ണ, സതീഷ് ജാർക്കിഹോളി എന്നിവർ വ്യാഴാഴ്ച ഒരു മണിക്കൂറോളം രഹസ്യ ചർച്ച നടത്തി. ഇതിൽ പരമേശ്വരയും സതീഷും മുനിയപ്പയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്.

“ഞങ്ങൾ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി, ഉചിതമായ സമയത്ത് അവ വെളിപ്പെടുത്തും. ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചു. എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ ഞങ്ങൾ അദ്ദേഹത്തെ കാണും, ” സഹകരണ മന്ത്രി രാജണ്ണ വെള്ളിയാഴ്ച വിധാൻ സൗധയിൽ പറഞ്ഞു.

കർണാടകയിൽ ഒരു ഉപമുഖ്യമന്ത്രിക്ക് പകരം മൂന്ന് ഉപമുഖ്യമന്ത്രിമാർ വേണമെന്ന തന്റെ ആവശ്യം രാജണ്ണ ശനിയാഴ്ചയും ആവർത്തിച്ചു. സാമൂഹ്യനീതി ഉറപ്പാക്കാൻ സമുദായങ്ങൾക്ക് പ്രാതിനിധ്യം നൽകാൻ മൂന്ന് ഉപമുഖ്യമന്ത്രിമാരെകൂടി നിയമിക്കണം എന്നതാണ് രാജണ്ണ മുന്നോട്ടു വെക്കുന്നത്.

“ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഹൈക്കമാൻഡിന് മാത്രമേ കഴിയൂ. എനിക്ക് അതിന് ഉത്തരം നൽകാൻ കഴിയില്ല”. രാജണ്ണയുടെ നിർദ്ദേശത്തോട് പ്രതികരിച്ചുകൊണ്ട് സംസ്ഥാനത്തെ ഏക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു,

കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ മൂന്നോ അഞ്ചോ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യം ശക്തമാണ്.

Tags: KARANATAKASidharamaiahd k shivakumar
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies