'പവിഴപ്പുറ്റുകളുടെ കലവറ'; അറിയാം വിസ്മയങ്ങൾ ഒളിപ്പിച്ച ലക്ഷദ്വീപ് എന്ന തുരുത്തിനെ...
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പവിഴപ്പുറ്റുകളുടെ കലവറ’; അറിയാം വിസ്മയങ്ങൾ ഒളിപ്പിച്ച ലക്ഷദ്വീപ് എന്ന തുരുത്തിനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 01:18 pm IST
Facebook
Twitter
WhatsAppTelegram

അക്ഷാർത്ഥത്തിൽ‌ വിസ്മയം എന്ന പറയാൻ കഴിയുന്ന ഇടമാണ് ലക്ഷ​ദ്വീപ്. ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ചവർ‌ക്കറിയാവുന്ന കാര്യമാണത്. ആകർഷകമായ ടൂറിസ്റ്റ് മേഖലയിൽ വിദേശരാജ്യങ്ങളോട് പോലും കിടപ്പിടിക്കാൻ ലക്ഷദ്വീപിന് സാധിക്കുന്നു. പവിഴപ്പുറ്റുകളുടെ കലവറയായ ഇവിടം കടൽ സമ്പത്ത് കൊണ്ടും മികവുറ്റതാണ്. അറബിക്കടലിലെ 36 ദ്വീപുകളാണ് ലക്ഷദ്വീപ് എന്ന പേരിൽ അറിയപ്പെടുന്നത്. കവരത്തിയാണ് തലസ്ഥാനം.

അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ, മിനിക്കോയ് എന്നീ 11 ദ്വീപുകളിലാണ് ജനവാസമുള്ളത്. 70,000-താഴെ മാത്രമാണ് ആകെ ജനസംഖ്യ. കേരളത്തിന്റെ അയൽക്കാരനായ ലക്ഷദ്വീപിലും മലയാളം തന്നെയാണ് ഔദ്യോ​ഗികഭാഷ. എന്നാൽ മാലദ്വീപ് ഭാഷയായ ദിവോഹിയോട് സാമ്യമുള്ള മഹൽ ഭാഷയും മലയാളത്തോട് സാമ്യമുള്ള ജസരി ഭാഷയുമാണ് പ്രാദേശികമായി ഉപയോ​ഗിക്കുന്നത്.

പവിഴപ്പുറ്റുകളുടെ കലവറയാണ് ലക്ഷദ്വീപ്. ഭൂമിയിലെ വൈവിധ്യമായതും മനോഹരവുമായ ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകൾ. തീരത്തോട് ചേർന്ന് ആഴം കുറഞ്ഞ കടലിൽ ഇവ കാണപ്പെടുന്നു. ഏകദേശം നൂറോളം ഇനങ്ങളിലുള്ള‍ ഒച്ചുകൾ, നൂറു കണക്കിന് വിവിധ തരത്തിലുള്ള മൽസ്യങ്ങൾ, ചെറിയ സസ്യങ്ങൾ, വിവിധ തരത്തിലുള്ള കടൽക്കുതിരകൾ തുടങ്ങിയ ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസകേന്ദ്രമാണ്‌ പവിഴപ്പുറ്റുകൾ. കോടിക്കണക്കിന് വർഷങ്ങൾ പഴക്കം ഉള്ളതാണ് പവിഴപ്പുറ്റുകൾ. 120 കിലോമീറ്ററോളം വിസ്തൃതിയിൽ പരന്ന് കിടക്കുന്നതാണ് പവിഴപ്പുറ്റുകൾ. ഇവിടെ ആൾ താമസം ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. വർണ്ണമത്സ്യങ്ങൾ ഉൾപ്പെടെ സമുദ്ര ജീവി വൈവിധ്യം തന്നെ ഇവിടെ കാണാനാകും. സ്കൂബാ ഡൈവിംഗ് ഉൾപ്പെടെ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റ് ഘടകങ്ങളുമുണ്ട്. കൽപ്പേനി, കവരത്തി, അഗത്തി എന്നിവയും മറ്റ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

നാളികേരവും മത്സ്യസമ്പത്തുമാണ് ലക്ഷദ്വീപുകാരുടെ പ്രധാന വരുമാനമാർ​ഗം. ബേപ്പൂരും കൊച്ചിയുമാണ് ലക്ഷദ്വീപിന് അടുത്തുള്ള വിപണന കേന്ദ്രങ്ങൾ. മുൻകാലങ്ങളിൽ തേങ്ങ ഉണക്കി കയറ്റുമതി ചെയ്യുമായിരുന്നു. ഇപ്പോൾ തേങ്ങ പ്രാദേശിക കച്ചവടക്കാർക്ക് വിറ്റ് അവർ വഴി വിപണനകേന്ദ്രങ്ങളിലേക്കെത്തിക്കുകയാണ് പതിവ്. പ്രകൃതി ഭം​ഗിയിൽ ആകൃഷ്ടരായി നിരവധി സിനിമകളും ലക്ഷദ്വീപിൽ ചിത്രീകരിച്ചിട്ടുണ്ട്. രാമു കാര്യാട്ട് ചിത്രമായ ‘ദ്വീപ്’ ആണ് ലക്ഷദ്വീപിൽ ചിത്രീകരിച്ച ആദ്യചിത്രം. ദ്വീപിലെ പ്രാദേശിക ഭാഷയായ ജസരിയിൽ ‘സിഞ്ചാർ’ എന്ന പേരിൽ ചിത്രം ഇറങ്ങിയിട്ടുണ്ട്.

Tags: LakshdweepCoral reef
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies