പത്തനംതിട്ട: സമൂഹമാദ്ധ്യമങ്ങളിൽ നിരന്തരം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പങ്കുവച്ച യുവാവ് അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിൽ മല്ലു കുടിയൻ പേരിലുള്ള അക്കൗണ്ടിന്റെ ഉടമയായ അഭിജിത്ത് അനിൽ(23) ആണ് അറസ്റ്റിലായത്. തിരുവല്ലയിൽ വച്ചാണ് എക്സൈസ് ഇയാളെ പിടികൂടിയത്. തിരുവല്ല പെരിങ്ങര സ്വദേശിയാണ് അഭിജിത്ത് അനിൽ.
തിരുവല്ല സർക്കിൾ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം റേഞ്ച് ഇൻസ്പെക്ടർ പ്രസന്നൻ ജിയും സംഘവുമാണ് ഇന്ന് പ്രതിയെ പിടികൂടിയത്. എക്സൈസ് സൈബർ സെല്ലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരള അബ്കാരി നിയമം സെക്ഷൻ 55 (H) പ്രകാരമാണ് ഇയാൾക്കെിരെ കേസ് രജിസ്റ്റർ ചെയ്തത്. എക്സൈസ് സംഘത്തില്‍ പി.ഒ ഹുസൈൻ അഹ്മദ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഗിരീഷ്, വിമ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കാർത്തിക, ആര്യ, ഡ്രൈവർ ഹുസൈൻ എന്നിവരും ഉണ്ടായിരുന്നു.