ഭാരതത്തിന്റെ പാരമ്പര്യ ചികിത്സാരീതികളെ ലോകത്തിനു പരിചയപ്പെടുത്തുന്ന മഹാമേളക്കൊരുങ്ങി ദുബായ്
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭാരതത്തിന്റെ പാരമ്പര്യ ചികിത്സാരീതികളെ ലോകത്തിനു പരിചയപ്പെടുത്തുന്ന മഹാമേളക്കൊരുങ്ങി ദുബായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 02:45 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: ഭാരതത്തിന്റെ പാരമ്പര്യ ചികിത്സാരീതികളെ ലോകത്തിനു പരിചയപ്പെടുത്താനൊരുങ്ങി ദുബായ്. ജനുവരി 13 മുതൽ 15 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് മഹാമേള ഒരുങ്ങുന്നത്. സിദ്ധ, യുനാനി, ഹോമിയോ, ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, എന്നീ ചികിത്സാരീതികളെക്കുറിച്ചാണ് മേളയിൽ പരിചയപ്പെടുത്തുന്നത്.

ആഗോള തലത്തില്‍ തന്നെ ആയുഷ് ചികിത്സയുടെ പ്രസക്തി വര്‍ധിച്ച ഘട്ടത്തിലാണ് ഈ ചുവട് വെപ്പ്. വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുന്നതിനുള്ള ആയുഷ് ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുക എന്ന പ്രമേയത്തിലാണ് മൂന്നു ദിവസത്തെ ആയുഷ് സമ്മേളനവും, പ്രദർശനവും സംഘടിപ്പിക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ സയൻസ് ഇന്ത്യ ഫോറവും, വേൾഡ് ആയുർവേദ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി നടത്തുന്നത്.

ആയുർവേദം, യോഗയും പ്രകൃതിചികിത്സയും, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ആരോഗ്യ ശാസ്ത്ര ശാഖകളുമായി ബന്ധപ്പെട്ടവർ സമ്മേളനത്തിൽ പങ്കെടുക്കും. മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രാക്ടീഷണർമാർ, നയരൂപകർത്താക്കൾ, വ്യവസായികൾ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർ മേളയിലെത്തും. വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങൾക്കുള്ള ഫലപ്രദവുമായ ആരോഗ്യ പരിരക്ഷാസംവിധാനമായി ആയുഷിനെ അവതരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

മഹാമേള ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആയുഷ് സഹമന്ത്രി ഡോ. മുഞ്ജ്പാറ മഹേന്ദ്രഭായ് കലുഭായ് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ , ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട വ്യക്തികൾ നേതൃത്വം നൽകുന്ന 50-ലധികം ചർച്ചകളും 300-ലധികം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1300 ലേറെ പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും.

പ്രദർശനം മൂന്ന് ദിവസങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യമായി കാണാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.. ആയുഷ് സംവിധാനങ്ങളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനായി മൂന്ന് ദിവസവും വൈകുന്നേരങ്ങളിൽ ബോധവൽക്കരണ പരിപാടികൾ ഉണ്ടാകും. ayushdubai.org എന്ന വെബ് സൈറ്റിലൂടെ പൊതുജനങ്ങൾക്കും പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം.ആയുഷ് മേഖലയിൽ നിന്നുള്ള ആരോഗ്യ പ്രദർശനങ്ങൾക്കായി നൂറിലധികം സ്റ്റാളുകൾ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കും. ആയുഷ് ഫാർമ, എഫ്എംസിജി ഉൽപന്നങ്ങൾ, ആയുഷ് സേവന ദാതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ജൈവ ഉൽപന്നങ്ങൾ, ആയുഷ് ഉപകരണങ്ങൾ, വിവിധ സർക്കാർ ആയുഷ് സംവിധാനങ്ങൾ എന്നീ വിഭാഗങ്ങൾ പ്രദർശനത്തിന്റെ ഭാഗമാകും.

 

Tags: AayushAyushdubai
Share
Tweet
SendShare

More News from this section

‘ ന്യൂയോർക്കിലെ ജൂതർ സുരക്ഷിതരല്ല’; മംദാനിക്കെതിരെ യു.എന്നിൽ നെതന്യാഹു, ഇസ്രായേലിനെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം

‘അന്നത്തെ ബീപ്പറുകൾ ഓർമയില്ലേ?’; യുഎൻ വേദിയിൽ പേജർ ഉയർത്തി നെതന്യാഹു, ഹിസ്ബുള്ള ഭീകരർ പൊട്ടിത്തെറിച്ച കാര്യം ഓർമിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

‘ഹാഫിസ് സയീദിനെ എപ്പോൾ വിചാരണ ചെയ്യും?’; യുഎന്നിൽ ഷെഹ്ബാസ് ഷരീഫിന് നേരെ മാധ്യമ പ്രവർത്തകരുടെ ചോദ്യശരം, വാതുറക്കാതെ പാക് പ്രധാനമന്ത്രി

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

പാകിസ്ഥാൻ–അഫ്ഗാൻ സംഘർഷം വീണ്ടും രൂക്ഷം; 10 കേന്ദ്രങ്ങളിൽ വ്യോമാക്രമണം, നാല് സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് താലിബാൻ

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

Latest News

വഴിത്തർക്കത്തിനിടെ സഹോദരനെ അടിച്ചു കൊന്നു; കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം

ഓൺലൈനിൽ ആക്ടീവ്, ദാമ്പത്യത്തിൽ പാസീവ്! ഡിജിറ്റൽ ലോകത്ത് സ്നേഹം എങ്ങനെ നിലനിർത്താം?സോഷ്യൽ മീഡിയ നിങ്ങളുടെ ദാമ്പത്യത്തെ തകർക്കുന്നുവോ? ഈ തെറ്റുകൾ വരുത്തരുത്!

‘കടം കേറി മുടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ്, ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്കണം’; കശ്മീർ പരാമർശത്തിൽ പാകിസ്താനെതിരെ യുഎൻ വേദിയിൽ ഇന്ത്യയുടെ രൂക്ഷ മറുപടി

വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന് വനം വകുപ്പ്; ശബരിമലയിൽ വെടിവഴിപാട് ഇത്തവണ ലേലത്തിൽ നിന്ന് ഒഴിവാക്കി

7,300 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു; അട്ടപ്പാടിയിലെ പൊന്നക്കൽ മലയിൽ വൻ കഞ്ചാവ് വേട്ട, പ്രതികൾക്കായി പുതൂർ പൊലീസ് അന്വേഷണം ശക്തമാക്കി

മണ്ണന്തലയിൽ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതി; 16, 17 വയസ്സുള്ള മൂന്ന് വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിൽ, ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

‘ശബരിമലയിൽ വകുപ്പുതല ഏകോപനമില്ല’; അരവണ പ്ലാന്റ് ഉൾപ്പെടെ ഒരുക്കങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി, മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies