പ്രശസ്ത വെബ് സീരീസ് താരം ഏയ്ഡൻ കാന്റോ അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 42 വയസായിരുന്നു. എക്‌സ്‌മെൻ, ഡേയ്‌സ് ഓഫ് ഫ്യൂച്ചർ ആന്റ് പാസ്റ്റ് എന്നീ ചിത്രങ്ങളിലൂടെയും ഡെസിഗ്നേറ്റഡ് ഹീറോ, നാർകോഡ് എന്നീ വെബ്‌സീരിസുകളിലൂടെയുമാണ് അദ്ദേഹം ജനഹൃദയങ്ങളിൽ ഇടം നേടിയത്.
1981-ൽ മെക്‌സികോയിലാണ് ജനനം. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് തന്നെ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി. 2009-ൽ സ്പാനിഷ് വെബ് സീരീസുകളിലൂടെയാണ് ഏയ്ഡൻ കാന്റോ കലാ രംഗത്തേക്ക് ചുവടു വയ്‌ക്കുന്നത്. 2013-ൽ പുറത്തിറങ്ങിയ ദ ഫോളോവിംഗ് എന്ന അമേരിക്കൻ ക്രൈം ത്രില്ലർ സീരീസിലൂടെയാണ് ശ്രദ്ധേയനായത്.















