തിരുവനന്തപുരം: ഭാര്യയുടെ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഗാന്ധിജിനഗർ ഭഗവതിപുരം സ്വദേശി പ്രകാശ് ആണ് അറസ്റ്റിലായത്. പ്രതിക്കൊപ്പം ഭാര്യ വാടക വീട്ടിൽ താമസത്തിന് എത്താതിരുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്.
പ്രതി മകളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കവെയാണ് പിതാവിന് പരിക്കേറ്റത്. ഉറിയാക്കോട് സ്വദേശി ഡേവിഡിനാണ് പരിക്കേറ്റത്. ഇരുമ്പ് ചുറ്റിക എടുത്ത് തലയ്ക്കടിച്ച ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ ഡേവിഡിന്റെ തലയോട്ടിക്കും വാരിയെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.