കൊല്ലം: അച്ഛനെയും മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിലാണ് സംഭവം. ജോസ് പ്രമോദ് ( 41 ), മകൻ ദേവനാരായണൻ (9), മകൾ ദേവനന്ദ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് നിഗമനം.