കോഴിക്കോട്: ഫറോക്കിൽ സംശയാസ്പദമായ രീതിയിൽ ലേബലില്ലാത്ത ഒരു ലോഡ് ശർക്കരകൾ പിടികൂടി. തമിഴ്നാടിലെ സേലത്ത് നിന്നും കോഴിക്കോട് എത്തിച്ച 4,000 കിലോയോളം വരുന്ന ശർക്കരയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്ന് ഉച്ചയോയു കൂടിയാണ് സംഭവം.
പിടിച്ചെടുത്ത ശർക്കരകളിൽ രുചിക്കായി മായവവും കൃത്രിമ നിറവും ചേർത്തതായി സംശയമുണ്ടെന്നും ഇത് പരിശോധനയ്ക്ക് അയക്കുമെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിൽ ലേബലില്ലാതെ ശർക്കരകൾ വിതരണം ചെയ്യുന്നത് നിരോധിച്ച സാഹചര്യത്തിലാണ് സംശയാസ്പദമായ രീതിയിൽ ടൺ കണക്കിന് ശർക്കരകൾ പിടികൂടിയത്.