സൗജന്യമായി ഡേറ്റ വാഗ്ദാനം ചെയ്ത് റിലയൻസ് ജിയോ. രണ്ട് പ്രീ പെയ്ഡ് പ്ലാനുകളിലാണ് സൗജന്യ ഡേറ്റ നൽകുന്നത്. 399, 219 രൂപയുടെ പ്ലാനുകൾക്ക് 61 രൂപ വിലയുള്ള അധിക ഡേറ്റാ ആനുകൂല്യമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
അൺലിമിറ്റഡ് കോളിംഗ് ,4 ജി ഡേറ്റാ എന്നിവയ്ക്ക് പുറമേയാണ് 61 രൂപ വരെയുള്ള ഡേറ്റ ഓഫർ. 399 രൂപ പ്ലാനിൽ പ്രതിദിനം മൂന്ന് ജിബി ഡേറ്റയാണ് ലഭിക്കുക. ഇതിന് പുറമേ 61 രൂപ മൂല്യമുള്ള ആറ് ജിബിയുടെ അധിക ഫോർ ജി ഡേറ്റയാണ് ഓഫറായി നൽകുന്നത്.
219 രൂപയുടെ പ്ലാനിൽ 25 രൂപ മൂല്യമുള്ള രണ്ടു ജിബി ഡേറ്റയാണ് അധികമായി ലഭിക്കുക. 14 ദിവസം കാലാവധിയുള്ള ഈ പ്ലാൻ അനുസരിച്ച് അൺലിമിറ്റഡ് കോളിംഗും പ്രതിദിനം മൂന്ന് ജിബി ഡേറ്റയുമാണ് ലഭിക്കുന്നത്.