അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങ്; മകരസംക്രാന്തി മുതൽ മൗറീഷ്യസിലെ ക്ഷേത്രങ്ങളിൽ രാമായണ പാരായണം നടക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങ്; മകരസംക്രാന്തി മുതൽ മൗറീഷ്യസിലെ ക്ഷേത്രങ്ങളിൽ രാമായണ പാരായണം നടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 06:51 am IST
Facebook
Twitter
WhatsAppTelegram

പോർട്ട് ലൂയിസ്: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മൗറീഷ്യസിൽ ജോലിചെയ്യുന്ന ഹിന്ദുക്കൾക്ക് രണ്ട് മണിക്കൂർ അവധി നൽകുമെന്ന് നേരത്തെ മൗറീഷ്യസ് സർക്കാർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മകരസംക്രാന്തി മുതൽ പ്രാണപ്രതിഷ്ഠ വരെയുള്ള ദിവസങ്ങളിൽ 2 മണിക്കൂർ രാമായണ ശ്ലോകപാരായണം നടക്കുമെന്ന് മൗറീഷ്യസ് സനാതന ധർമ്മ ക്ഷേത്രങ്ങളുടെ ഫെഡറേഷൻ പ്രസിഡന്റ് ഭോജ്രാജ് ഗൂർബിൻ അറിയിച്ചു.

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി മൗറീഷ്യസിലുടനീളമുള്ള എല്ലാ ഹിന്ദു സഹോദരങ്ങളും ആഘോഷത്തിലായിരിക്കും. ജനുവരി 15-ന് മകരസംക്രാന്തി മുതൽ നമ്മുടെ എല്ലാ ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കും. ജനുവരി 22-ന് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം ഞങ്ങൾ ദീപാവലിക്ക് സമാനമായ ആഘോഷങ്ങൾ നടത്തും. ഈ വർഷം രണ്ട് പ്രാവശ്യം നമ്മൾ ദീപാവലി ആഘോഷിക്കും. ആദ്യത്തെ ദീപാവലി ജനുവരി 22-നും രണ്ടാമത്തേത് ഒക്ടോബർ 31-ന് ദീപങ്ങളുടെ ഉത്സവമായും ആഘോഷിക്കും.

500 വർഷത്തെ നീണ്ട വനവാസത്തിന് ശേഷം ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തുകയാണ്. അന്നേ ദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ തന്നെ നമ്മൾ ആഘോഷിക്കണം. പ്രാണപ്രതിഷ്ഠയ്‌ക്ക് മുൻപത്തെ ദിവസം സാംസ്‌കാരിക പരിപാടികളടക്കം സംഘടിപ്പിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നൗത്ത് പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസ് സന്ദർശിക്കുമ്പോഴെല്ലാം നമ്മുടെ രാജ്യത്തെ ‘ഛോട്ടാ ഭാരത്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ജനുവരി 22 ന് മൗറീഷ്യൻ തലസ്ഥാനത്ത് നടക്കുന്ന ‘പ്രാൻ പ്രന്തിസ്ഥ’ ചടങ്ങിന്റെ തത്സമയ സംപ്രേഷണവും നടക്കും. എല്ലാവർക്കും പരിപാടി തത്സമയം കാണാൻ കഴിയുന്ന തരത്തിൽ കൂറ്റൻ സ്‌ക്രീനുകൾ സജ്ജീകരിക്കും. പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ഹിന്ദുക്കൾക്ക് വേണ്ടി ഈ സൗകര്യങ്ങൾ ഒരുക്കി നൽകിയതിന് മൗറീഷ്യൻ പ്രധാനമന്ത്രിയ്‌ക്ക് ഗൂർബിൻ നന്ദി അറിയിക്കുകയും ചെയ്തു.

ജനുവരി 22 ന് ഹിന്ദു സമുദായത്തിൽ നിന്നുള്ള ആളുകൾക്ക് രണ്ട് മണിക്കൂർ അവധി ലഭിക്കുന്ന ആദ്യത്തെ രാജ്യമാണ് ഞങ്ങളുടേത്. ഈ തീരുമാനത്തിന് പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മറ്റൊരു രാജ്യവും ഇത്തരമൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മറ്റ് രാജ്യങ്ങളിലെ നേതാക്കൾ നമ്മുടെ പ്രധാനമന്ത്രിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹിന്ദു സഹോദരീസഹോദരന്മാർക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

വരും വർഷങ്ങളിൽ മൗറീഷ്യസിൽ നിന്ന് അയോദ്ധ്യയിലേക്ക് നേരിട്ട് വിമാന സർവ്വീസുകൾ ആരംഭിക്കും. മൗറീഷ്യസിൽ നിന്ന് അയോദ്ധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് എന്ന ആശയം പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

 

Tags: Mauritius PMmauritiusPRANPRATISHTA
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies