കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ചാടിപ്പോയി. ലഹരിമരുന്ന് കേസ് പ്രതി കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിന്റെ പിന്നിൽ കയറി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.















