എറണാകുളം: ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയ 7 പേർ കൊച്ചിയിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിൽ. ഇടപാടുകളുടെ സൂത്രധാരനായ ആലുവ സ്വദേശി ശരത് പാറയ്ക്കൽ, എബിൻ ബാബു, ഷാരുൻ ഷാജി, കെ പി അമ്പാടി, സി ആർ അക്ഷയ്, അനന്തകൃഷ്ണൻ ടെബി, ആന്റണി സഞ്ജയ് എന്നിവരെയാണ് എൻസിബി അറസ്റ്റ് ചെയ്തത്. രാജ്യാന്തര ലഹരിമാഫിയ സംഘങ്ങളുമായി ബന്ധമുള്ളവരാണ് ഇവരെന്ന് എൻസിബി അറിയിച്ചു.
ജർമ്മനിയിൽ നിന്ന് എത്തിയ പാഴ്സൽ സംബന്ധിച്ച അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. 10 എൽഎസ്ഡി സ്റ്റാമ്പുകളാണ് പാഴ്സൽ മാർഗം കൊച്ചിയിലെത്തിയത്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 326 എൽഎസ്ഡി സ്റ്റാമ്പുകളും 8ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.