തിരുവനന്തപുരം : സ്വന്തം മകനെ അതിക്രൂരമായി മർദ്ദിച്ച് അമ്മ . സോഷ്യൽ മീഡിയയിലാണ് ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് . തലസ്ഥാന നഗരിയിലാണ് സംഭവം നടന്നതെന്നാണ് സൂചന . കുട്ടിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പിതാവ് തന്നെയാണ് മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്നത് .
കുട്ടിയെ അസഭ്യം പറയുകയും , ഒപ്പം അതിക്രൂരമായി മർദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത് . ഭർത്താവിനോടുള്ള വിരോധത്തിലാണ് യുവതി മകനെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത് . അച്ഛാ എന്ന് വിളിച്ച് കരഞ്ഞിട്ട് പോലും ദൃശ്യങ്ങൾ പകർത്തുന്ന ഭർത്താവ് ഭാര്യയെ തടയാനോ , കുട്ടിയെ പിടിച്ചു മാറ്റാനോ ശ്രമിക്കുന്നില്ല . ‘ ഞാൻ നൊന്തു പ്രസവിച്ച കുഞ്ഞിനെ ഞാൻ തല്ലും , കൊല്ലും ‘ എന്നാണ് യുവതി പറയുന്നത് .
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതോടെ രൂക്ഷമായ പ്രതികരണമാണ് യുവതിയ്ക്ക് നേരെ ഉണ്ടായത് . കുഞ്ഞിനെ രക്ഷിക്കാതെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച അച്ഛനെതിരെയും കേസെടുക്കണമെന്ന ആവശ്യമുയരുന്നുണ്ട്.