തൃശൂർ: നടൻ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് 500 മുഴം മുല്ലപ്പൂവ് നൽകുമെന്ന് പൂക്കച്ചവടക്കാരിയായ ധന്യ സനീഷ്. സുരേഷ് ഗോപിയുടെ മകൾക്ക് തന്റെ സ്വന്തം കുടുംബാംഗത്തിന് എന്ന പോലെ പൂക്കൾ ഒരുക്കുമെന്ന് ധന്യ മുമ്പ് പറഞ്ഞിരുന്നു. വീഡിയോ കണ്ട് സുരേഷ് ഗോപി എത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹത്തിനായി 500 മുഴം മുല്ലപ്പൂക്കൾ സന്തോഷത്തോടെ നൽകുമെന്നും ധന്യ പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ കൈക്കുഞ്ഞുമായി നിന്ന് മുല്ല പൂവ് വിൽക്കുന്ന ധന്യയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട നടൻ സുരേഷ് ഗോപി 300 മുഴം മുല്ലപ്പൂവ് മകളുടെ വിവാഹത്തിനായി ധന്യയിൽ നിന്നും വാങ്ങുമെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് നാളെ ഗുരുവായൂരിൽ വച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് 500 മുഴം മുല്ലപ്പൂവ് നൽകുമെന്ന് ധന്യ- സനീഷ് ദമ്പതികൾ അറിയിച്ചിരിക്കുന്നത്.