ഭാഗ്യ സുരേഷിന് വിവാഹ ആശംസകൾ അറിയിക്കാൻ കുടുംബസമേതമെത്തി മലയാള സിനിമയുടെ താര രാജാക്കന്മാർ. മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ചേർന്നാണ് ചടങ്ങിലേക്ക് എത്തിയത്. ഗുരുവായൂരപ്പനെ സാക്ഷിയാക്കി നാളെ രാവിലെയാണ് ഭാഗ്യ സുരേഷിന്റെ വിവാഹം നടക്കുന്നത്. തിരുവനന്തപുരം സ്വദേശിയും വ്യവസായിയുമായ ശ്രേയസ് മോഹനാണ് വരൻ.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനായി പ്രധാനസേവകൻ ഇന്ന വൈകുന്നേരത്തോടെ കൊച്ചിയിലെത്തിയിരുന്നു. പ്രധാമന്ത്രിയടക്കം നിരവധി പ്രമുഖരാണ് നാളത്തെ വിവാഹത്തിന് പങ്കെടുക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ടൊവിനോ, ദുൽഖർ സൽമാൻ എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം. വളരെ കുറച്ച് പേർ മാത്രമാകും ചടങ്ങിൽ പങ്കുച്ചേരുക. 19-ന് സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ ചടങ്ങ് നടത്തുമെന്നാണ് വിവരം.ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വച്ച് റിസപ്ഷൻ നടത്തും.