എറണാകുളം: മറൈൻഡ്രൈവിലെ ബിജെപി പ്രവർത്തകരുടെ ശക്തികേന്ദ്ര സമ്മേളനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്മേളനത്തിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഭാരതത്തിന്റെ വില്ലാളിവീരനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ തേക്കിൽ തീർത്ത അമ്പും വില്ലും കെ. സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ജനങ്ങൾ വൻ സ്വീകരണമാണ് നൽകിയതെന്നും
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയുടെ നേതൃത്വപാടവം കേരളത്തിനാവശ്യമാണെന്നും കെ. സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞു.
#WATCH | Kerala: Prime Minister Narendra Modi attends Shaktikendra in-charge Sammelan, in Ernakulam pic.twitter.com/KQrYm2E20j
— ANI (@ANI) January 17, 2024
”ജനങ്ങളുടെ വികസനത്തിനായി പോരാടുന്ന പ്രധാനമന്ത്രി അഴിമതിരഹിത ഭരണമാണ് കാഴ്ചവയ്ക്കുന്നത്. പ്രധാനമന്ത്രി ജനങ്ങൾക്കായി എല്ലാ സൗകര്യങ്ങളും നൽകുമ്പോൾ കേരള സർക്കാർ ഇവിടുത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. അഴിമതികൊള്ളയും മാസപ്പടിയിലുമെല്ലാംപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിവസ്ത്രനായി കേരള ജനതയുടെ മുന്നിൽ നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. പ്രതിപക്ഷത്തിനും അതേ മുഖമാണുള്ളത്. വികസനമില്ലാത്ത ഭരണമാണിവിടെ നടക്കുന്നത്. ഇതിനെല്ലാം ഒരേയൊരു പരിഹാരം മാത്രമേയുള്ളൂ. പ്രധാനമന്ത്രിയുടെ ഭരണ നേതൃത്വം കേരളത്തിന് ആവശ്യമുണ്ട്. കേരളത്തിൽ വികസനം നടപ്പിലാക്കുമെന്നത് പ്രധാനമന്ത്രിയുടെ ഗ്യാരണ്ടിയാണ്. അത് നമ്മൾ നടപ്പിലാക്കും.”- കെ സുരേന്ദ്രൻ പറഞ്ഞു.
ശക്തികേന്ദ്ര ഇൻചാർജർമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രിക്ക് ശ്രീരാമചന്ദ്രന്റെ ഭവ്യ മന്ദിരത്തിന്റെ ഓർമ്മകൾ ഉണർത്തികൊണ്ട് ശ്രീരാമന്റെയും സീതാദേവിയുടെയും ലക്ഷണന്റെയും വിഗ്രഹങ്ങളും അഡ്വ. കെ. ഷൈജു നൽകി. പ്രധാനമന്ത്രിക്ക് ഹാരാർപ്പണവും ജില്ലാ കമ്മിറ്റി അംഗങ്ങൾ നൽകിയിരുന്നു.