തൃശൂർ: കൈപ്പറമ്പിൽ പൂരത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടി. കൈപ്പറമ്പ് പുത്തൂർ തിരുവാണിക്കാവ് ക്ഷേത്രത്തിലെ പൂരത്തിനിടയിലാണ് ആന ഇടഞ്ഞത്. സംഭവത്തിൽ മേള കലാകാരനടക്കം നാല് പേർക്കാണ് പരിക്കേറ്റത്. മേള കലാകാരൻ വെള്ളിത്തിരുത്തി ഉണ്ണി നായർ, അരിയന്നൂർ ഹരികൃഷ്ണൻ, ചൂരക്കാട്ടുകര അശ്വിൻ, പേരിങ്ങോട്ടുകര അവിനാഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ആനയിടഞ്ഞതോടെ പരിഭ്രാന്തിയിലായ ജനങ്ങൾ ഓടുന്നതിനിടെ തിരക്കിനിടയിൽപെട്ടാണ് നാല് പേർക്ക് പരിക്കേറ്റത്. തിരക്കിനിടയിൽപെട്ട് പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.