തിരുവനന്തപുരം: കേരളാ പോലീസിൽ വിവിധ തസ്തികകളിൽ ഒഴിവ്. പോലീസ് സബ് ഇൻസ്‌പെക്ടർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 45,600 രൂപ മുതൽ 95,600 രൂപ വരെയാണ് ശമ്പളം. ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം.
20 വയസിനും 31 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് എസ്‌ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം. റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാം. ശാരീരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 167 സെന്റീമീറ്റർ ഉയരവും 81 സെന്റീമീറ്റർ നെഞ്ചളവും അഞ്ച് സെന്റീമീറ്റർ വികാസവും ഉണ്ടായിരിക്കണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 31-ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.















