അഞ്ച് നൂറ്റാണ്ടുകളായി കാത്തിരുന്ന സുദിനം വന്നെത്തി, ശ്രീരാമ കൃപയാൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് അതിമനോഹരമായി തന്നെ നടക്കും: യോഗി ആദിത്യനാഥ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ച് നൂറ്റാണ്ടുകളായി കാത്തിരുന്ന സുദിനം വന്നെത്തി, ശ്രീരാമ കൃപയാൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് അതിമനോഹരമായി തന്നെ നടക്കും: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 06:30 am IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: ജനുവരി 22 ന് അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്താൻ തീരുമാനിച്ചതായി ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇന്ത്യയുടെ വിശ്വാസവും അഭിമാനവും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പാണ് പ്രാണപ്രതിഷ്ഠയെന്നും യോ​ഗി പറഞ്ഞു. അയോദ്ധ്യയിലെ അന്താരാഷ്‌ട്ര രാംകഥ മ്യൂസിയത്തിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി.

‘പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ആവേശകരമായ അന്തരീക്ഷമാണ് അയോദ്ധ്യയിലും ഉത്തർപ്രദേശിലും ഇപ്പോൾ കാണുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷം നടക്കുന്ന ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ് രാജ്യത്തെ ഓരോ വിശ്വാസിയും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, പ്രാണപ്രതിഷ്ഠ നടക്കുന്ന ദിനം ചരിത്രത്തിൽ ഇടം പിടിക്കും. പൊതുജനങ്ങളുടെ സഹകരണവും സന്യാസിമാരുടെ അനു​ഗ്രഹവും ശ്രീരാമന്റെ കൃപയും ഉള്ളതിനാൽ ഈ ചടങ്ങ് മനോഹരമായി നടക്കും. അയോദ്ധ്യയിൽ ഇതിനോടകം തന്നെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. ‌

തീർത്ഥക്ഷേത്ര ട്രസ്റ്റ് തയ്യാറാക്കുന്ന ശ്രീരാമ ദർശനത്തിനുള്ള എല്ലാ പദ്ധതികൾക്കും പ്രാദേശിക തലത്തിൽ നിന്നും സംസ്ഥാനതലത്തിൽ നിന്നുമുള്ള സഹകരണം ഉണ്ടാകും. ഇവിടെയെത്തുന്ന ഭക്തർക്ക് ഭക്തിസാന്ദ്രമായി ദർശനം നടത്താനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കും. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇതിനോടകം ഒരുക്കിയിട്ടുണ്ട്. അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷമാണ് കാത്തിരുന്ന സുദിനം എത്തിച്ചേർന്നിരിക്കുന്നത്. അതിനാൽ, എല്ലാവരുടെയും മനസിൽ അതിയായ ആവേശമായിരിക്കും. ഓരോ ഭക്തനും ഭ​ഗവാന്റെ ദർശനം ലഭിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടാകും. നമ്മുടെയല്ലാം ഹൃദയങ്ങളിൽ ഇപ്പോൾ ഒരേ ആവേശമാണ്.

ഓരോരുത്തരും നിശ്ചയിക്കുന്ന പരിപാടികൾക്കല്ലാതെ എത്തരുത്. ആർക്കും തന്നെ അസൗകര്യങ്ങൾ ഉണ്ടാകരുതെന്ന് ഉറപ്പുവരുത്തി സമ​ഗ്രമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള ബസ് സർവീസുകൾക്കായി പ്രാദേശിക സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. എല്ലാവർക്കുമുള്ള ദർനത്തിന്റ സമയവും കൂടുതൽ വിശദാംശങ്ങളും ട്രസ്റ്റ് അറിയിക്കുന്നതാണ്. അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ സൂക്ഷ്മമായി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്.’- യോ​ഗി ആദിത്യനാഥ് പറഞ്ഞു.

Tags: AyoddhyaAyodhya 2024CM Yogi Aaadithyanath
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies