മുംബൈ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ജനുവരി 22 ന് രാജ്യത്തെ എല്ലാ റിലയൻസ് ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് .
രാജ്യമെമ്പാടും ആഘോഷിക്കുന്ന ചരിത്ര സംഭവത്തിൽ സജീവമായി പങ്കെടുക്കാൻ റിലയൻസ് ഇൻഡസ്ട്രീസിലെ ജീവനക്കാർക്ക് അവസരം നൽകാനാണ് ഈ നീക്കം. ജനുവരി 22-ന് കേന്ദ്രസർക്കാർ എല്ലാ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും അർദ്ധദിവസ അവധി നൽകിയിരുന്നു . അതിന്റെ ചുവട് പിടിച്ചാണ് റിലയൻസ് ഗ്രൂപ്പും അവധി നൽകിയിരിക്കുന്നത് .
നേരത്തെ മഹാരാഷ്ട്ര സർക്കാർ ജനുവരി 22 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിയന്ത്രിക്കുന്ന മണി മാർക്കറ്റുകൾ പോലും 22 ന് പ്രവർത്തിക്കില്ല .