ഒട്ടാവ : ഹിന്ദുക്കൾക്കൊപ്പമാണ് എന്നുമെന്ന ഉറച്ച നിലപാടുമായി കനേഡിയൻ ഫെഡറൽ നേതാവ് പിയറി പൊയിലിവർ . കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേ നഗരത്തിൽ നടക്കുന്ന സമാന്തര രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്നും പിയറി പൊയിലിവർ പറഞ്ഞു . .
വേദിക് ഹിന്ദു കൾച്ചർ സൊസൈറ്റിയാണ് കാനഡയിൽ രാമക്ഷേത്ര പരിപാടി സംഘടിപ്പിക്കുന്നത് . 2025ലെ തെരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോയുടെ പ്രധാന എതിരാളി പിയറിയായിരിക്കുമെന്നാണ് സൂചന. രാജ്യത്ത് വർധിച്ചുവരുന്ന ഹിന്ദുഫോബിയയ്ക്കെതിരെ പിയറി നേരത്തെ സംസാരിച്ചിരുന്നു. ടൈംസ് നൗവിലെ ഒരു റിപ്പോർട്ട് ഈ വിഷയത്തിൽ സംസാരിച്ച ആദ്യത്തെ കനേഡിയൻ ഫെഡറൽ നേതാവാണ് പിയറി പൊയിലിവർ.
“ഹിന്ദുക്കളെയും ഹിന്ദു കനേഡിയൻമാരെയും ലക്ഷ്യമിട്ടുള്ള നശീകരണ പ്രവർത്തനങ്ങളും, മോശമായ അഭിപ്രായങ്ങളും നമ്മൾ അവസാനിപ്പിക്കണം. ഇത് തീർത്തും അസ്വീകാര്യമാണ്,” എന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇന്ത്യ-കാനഡ ബന്ധം വഷളായ സാഹചര്യത്തിലാണ് പിയറി ക്ഷേത്ര പരിപാടിയിൽ പങ്കെടുക്കുന്നത്.
താൻ കാനഡയുടെ പ്രധാനമന്ത്രിയായാൽ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ പിയറി വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ട്രൂഡോയെ “കഴിവില്ലാത്തവനും പ്രൊഫഷണലില്ലാത്തവനും” എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.