പാകിസ്താൻ ക്രിക്കറ്റർ ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹം നടന്ന കാര്യം ഇന്നാണ് പുറത്തുവന്നത്. സാനിയയുമായി 14 വർഷം നീണ്ടുനിന്ന വിവാഹബന്ധം വേർപ്പെടുത്തിയാണ് ഷൊയ്ബ് നടിയായ സന ജാവേദിനെ വിവാഹം ചെയ്തത്. ടെലിവിഷൻ രംഗത്തെ പ്രമുഖ താരമാണ് സന.
ഇപ്പോൾ പുറത്തുവരുന്ന പ്രകാരം ഷൊയ്ബിന്റെ വീട്ടുകാരൊന്നും താരത്തിന്റെ മൂന്നാം വിവാഹത്തിൽ പങ്കെടുത്തില്ലെന്നാണ് വിവരം. പാകിസ്താൻ ഡെയ്ലിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷൊയ്ബിന്റെ വിവാഹമോചനത്തിൽ വീട്ടുകാർക്ക് താത്പ്പര്യം ഉണ്ടായിരുന്നില്ല.സ്വകാര്യ ചടങ്ങായാണ് വിവാഹം നടത്തിയത്. നേരത്തെ തന്നെ നടിയുമായി താരം ബന്ധം പുലർത്തിയിരുന്നതായാണ് സൂചന.
ഷൊയ്ബിന്റെ വിവാഹതേര ബന്ധത്തിൽ മനംമടുത്തിട്ടാണ് സാനിയ വിവാഹമോചനം നേടിയതെന്ന് ഷൊയ്ബിന്റെ സഹോദരി വെളിപ്പെടുത്തിയെന്നാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടുവർഷമായി ഇവരുടെ ബന്ധത്തിൽ ഉലച്ചിലുണ്ടായിട്ട്. എന്നാൽ ഇത് പരിഹരിക്കാനുള്ള ഇരു കുടുംബങ്ങളുടെ ശ്രമം ഫലപ്രാപ്തിയിലെത്തിയില്ല.
Exclusive: None of Shoaib Malik’s family members attended his third wedding with divorced actress Sana Javed. Malik’s sisters have expressed serious concerns over his divorce with Tennis star Sania Mirza. It is claimed that Sania was tired of Malik’s extra marital affairs. pic.twitter.com/5UU5ZmxHtr
— The Pakistan Daily (@ThePakDaily) January 20, 2024
“>