അയോദ്ധ്യയിലേക്ക് ഭഗവാൻ തിരികെയെത്തുമ്പോൾ പ്രാർത്ഥനപൂർണ്ണമായ ആശംസയുമായി കേരളാ ബിജെപി. അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി രാജ്യമൊട്ടുക്ക് തയ്യാറാടുക്കുമ്പോഴാണ് ബിജെപി കേരളാ ഘടകത്തിന്റെ ഗാനാർച്ചന. ഇതിന്റെ ദൃശ്യങ്ങൾ ബിജെപിയുടെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലും സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ അക്കൗണ്ടിലൂടെയും പുറത്തുവിട്ടിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃപ്രയാർ ശ്രീരാമക്ഷേത്ര ദർശനവും അയോദ്ധ്യക്ഷേത്രവും അടക്കമുള്ള ചിത്രങ്ങൾ സംയോജിപ്പിച്ചാണ് വീഡിയോയുടെ ദൃശ്യങ്ങൾ തയ്യാറാക്കിയിരുക്കുന്നത്. അയോദ്ധ്യാധിപന് കേരളാ ബിജെപിയടുടെ ഗാനാർച്ചന എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
വീഡിയോ കാണാം:
അയോദ്ധ്യാധിപൻ ഭഗവാൻ ശ്രീരാമചന്ദ്രന് ബിജെപി കേരളത്തിന്റെ ഗാനാർച്ചന