വയനാട്: ഗൃഹനാഥനേയും മകളേയും കുത്തി പരിക്കേൽപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. അമ്പലവയലിന് സമീപത്തായിരുന്നു സംഭവം. കുറ്റിക്കൈത സ്വദേശി ഷോബിഷാണ് പിടിയിലായത്. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു ആക്രമണം. അമ്പലവയലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പൗലോസ്, മകൾ നിഷ എന്നിവരെയാണ് പ്രതി ആക്രമിച്ചത്. കറിക്കത്തികൊണ്ടായിരുന്നു ആക്രമണം. പൗലോസും കുടുംബവും അമ്പലവയലിൽ നിന്ന് മറ്റെവിടേക്കെങ്കിലും താമസം മാറണം എന്ന് പറഞ്ഞുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
ഷോബിഷും നിഷയും നേരത്തെ സുഹൃത്തുക്കളായിരുന്നു. തർക്കത്തിനിടെ ഷോബിഷ് നിഷയെയാണ് ആദ്യം ആക്രമിച്ചത്. ഇത് തടയുന്നതിനിടെയാണ് പൗലോസിന് കുത്തേറ്റത്.