ലക്‌നൗ; പ്രാണ പ്രതിഷ്ഠാ ചടങ്ങിന് പങ്കെടുക്കാൻ അയോദ്ധ്യയിലെത്തുന്ന വിശിഷ്ടാതിഥികളെ ‘മഹാപ്രസാദം’ നൽകി സ്വീകരിക്കാൻ ഒരുങ്ങി രാമനഗരി. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ കോണുകളിൽ നിന്നും 20,000 പായ്‌ക്കറ്റ് പ്രസാദങ്ങളാണ് ശ്രീരാമ ജന്മഭൂമിയിൽ എത്തിയിരിക്കുന്നത്. ഇത് ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികൾക്ക് വിതരണം ചെയ്യുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ശുദ്ധമായ നെയ്യ്, 5 തരത്തിലുള്ള ഡ്രൈ ഫ്രൂട്ട്‌സ്, പഞ്ചസാര, കടലമാവ് എന്നിവ ചേർത്താണ് പ്രസാദം തയ്യാറാക്കിയിരിക്കുന്നത്. ഇതിനുപുറമെ സരയൂ നദിയിലെ തീർത്ഥ ജലവും, കുങ്കുമവും, രുദ്രാക്ഷവും അതിഥികളുടെ കയ്യിൽ കെട്ടുന്നതിനായി പവിത്രമായ ചുവന്ന ചരടുകളും ഈ മഹാപ്രസാദ പായ്‌ക്കറ്റുകളിൽ അടിങ്ങിയിരിക്കും.
#WATCH | Visuals of the ‘Prasad’ that will be distributed among VVIPs, sadhus at the Pran Pratishtha ceremony of the Ram Temple on 22nd January in Ayodhya, Uttar Pradesh pic.twitter.com/586tzhLx83
— ANI (@ANI) January 20, 2024
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗുജറാത്തിലെ ഭഗവ സേന ഭാരതി ഗർവിയും സന്ത് സേവാ സൻസ്ഥാനും ചേർന്നാണ് ‘മഹാപ്രസാദം’ തയ്യാറാക്കിയത്. 5000 കിലോഗ്രാം ഭാരമുള്ള ചേരുവകൾ ഉപയോഗിച്ച് ഇരുന്നൂറോളം പേരടങ്ങുന്ന സംഘമാണ് പ്രസാദം വിശിഷ്ടാതിഥികൾക്ക് നൽകുന്നതിനായി തയ്യാറാക്കിയത്.















